HomeNewsFestivalsസ്വാതന്ത്ര്യ ദിനം: വളാഞ്ചേരിയിൽ വിപുലമായ രീതിയിൽ അഘോഷിച്ചു

സ്വാതന്ത്ര്യ ദിനം: വളാഞ്ചേരിയിൽ വിപുലമായ രീതിയിൽ അഘോഷിച്ചു

സ്വാതന്ത്ര്യ ദിനം: വളാഞ്ചേരിയിൽ വിപുലമായ രീതിയിൽ അഘോഷിച്ചു

ബ്ലോക്ക് പഞ്ചയാത്ത്

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി പതാക ഉയർത്തി. ബ്ലോക്ക് പഞ്ചായത്ത്   സ്ഥിരം സമിതി അദ്യക്ഷൻ എ പി സബാഹ് ,  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം മാണിക്യൻ,  ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഹൈദ്രോസ് പൊറ്റങ്ങൾ  ബ്ലോക്ക് പഞ്ചായത്തു  ജി ഇ ഒ ഓമന ,  ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ.ടി  നിസാർ ബാബു  ആർ ഡി ഏജന്റുമാർ  തുടങ്ങിയവർ പങ്കെടുത്തു.

ബ്രൈറ്റ് അക്കാഡമി

സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു വളാഞ്ചേരി ബ്രൈറ്റ് അക്കാഡമിയിൽ നടന്ന പരിപാടികളുടെ ഉദ്ഘാടനം പി പി മൻസൂർ നിർവഹിച്ചു പ്രശ്‌നോത്തിരി മത്സരം , പ്രസംഗ മത്സരം , ദേശ ഭക്തി ഗാനം  മത്സരങ്ങൾ സംഘടിപ്പിച്ചു. പരിപാടികളിൽ ചടങ്ങിൽ റൈഹാനത്ത്‌ എം  അദ്യക്ഷത വഹിച്ചു , ചടങ്ങിൽ  എൻ പ്രീനു, കെ സാവിത്രി , സി താഹിർ , എം അഷിക, ടി അഫ്നാസ് , എ ഹസ്നത് ഭാനു എന്നിവർ പ്രസംഗിച്ചു.

മദ്രസ്സ

സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു വൈക്കത്തൂർ റൗളത്തുൽ ഉലൂം മദ്രസ്സയിൽ നടന്ന പരിപാടിയിൽ മാനേജ്‌മന്റ് കമ്മിറ്റീ പ്രസിഡന്റ് കെ പി സൈതലവി പതാക ഉയർത്തി ചടങ്ങിൽ വൈക്കത്തൂർ ജുമാ മസ്ജിദ് ഖത്തീബ് ടി അബ്ദുൽ സലിം ഫൈസി പ്രാർത്ഥനക്ക് നേത്രത്വം നൽകി.  പ്രസംഗിച്ചു. മാനേജ്‌മന്റ് കമ്മിറ്റീ സെക്രട്ടറി കെ ടി  നിസാർ ബാബു സ്വതന്ത്ര ദിന സന്ദേശം നൽകി ചടങ്ങിൽ ഇ ടി അബ്ദു ഹാജി , വി ടി  റഫീഖ്, എ പി  ശിഹാബുദ്ധീൻ , എ പി  ഹംസ , കെ ടി ഇബ്രാഹിം, പി അബ്‌ദുനിസാർ തുടങ്ങിയവർ സംസാരിച്ചു മധുര പലഹാര വിതരണവും ഉണ്ടായി .

കോളേജ്

സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു എടയൂർ ഉസ്‌വ കോളേജ് ഫോർ ഗേൾസിന്റെ പരിപാടികളുടെ ഉദ്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയര്മാന് കെ ടി  സിദ്ധീഖ് നിർവഹിച്ചു ചടങ്ങിൽ കെ ടി അഷ്‌റഫ് ഹുദവി അദ്യക്ഷനായിരുന്നു. കെ ടി  നിസാർ ബാബു  സ്വതന്ത്ര ദിന സന്ദേശം നൽകി ചടങ്ങിൽ കെ യൂനുസ് ഹുദവി . കെ സുമയ്യ, എ സലീന എന്നിവർ സംസാരിച്ചു. കൊളാഷ് നിർമാണം , പ്രശ്‌നോത്തിരി , ദേശഭക്തി ഗാന മത്സരം തുടങ്ങിയവ  നടന്നു . വിജയികൾക് സമ്മാനം വിതരണം ചയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!