HomeNewsInaugurationസാക്ഷരതാമിഷന്റെ ’ഇന്ത്യ എന്ന റിപ്പബ്ലിക്’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കുറ്റിപ്പുറത്ത് നടന്നു

സാക്ഷരതാമിഷന്റെ ’ഇന്ത്യ എന്ന റിപ്പബ്ലിക്’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കുറ്റിപ്പുറത്ത് നടന്നു

india-a-republic

സാക്ഷരതാമിഷന്റെ ’ഇന്ത്യ എന്ന റിപ്പബ്ലിക്’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കുറ്റിപ്പുറത്ത് നടന്നു

കുറ്റിപ്പുറം: സാക്ഷരതാമിഷന്റെ ’ഇന്ത്യ എന്ന റിപ്പബ്ലിക്’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കുറ്റിപ്പുറം പഞ്ചായത്തിലെ മൂർധാവ് കോളനിയിൽ നടന്നു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ നാസർ ഇരിമ്പിളിയം ഭരണഘടന വായിച്ചുകൊടുത്തു. കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി അധ്യക്ഷതവഹിച്ചു. സംസ്ഥാന കലോത്സവത്തിൽ വിജയികളായ പഠിതാക്കൾക്ക് കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി സമ്മാനങ്ങൾ വിതരണംചെയ്തു.
india-a-republic
ജില്ലാ കോ-ഓർഡിനേറ്റർ സജി തോമസ് പദ്ധതി വിശദീകരിച്ചു. കെ.എം. സുഹ്‌റ, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, ഷമീല, പ്രിയ, സൗദ, വസന്ത, സുബ്രഹ്മണ്യൻ, ബഷീർ ബാവ, ഷമീറ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!