HomeNewsSportsലോകകപ്പിൽ ഇന്ത്യയില്ലെങ്കിലും മിനി ലോകകപ്പിൽ ജേതാക്കളായി ഇന്ത്യ

ലോകകപ്പിൽ ഇന്ത്യയില്ലെങ്കിലും മിനി ലോകകപ്പിൽ ജേതാക്കളായി ഇന്ത്യ

bhss

ലോകകപ്പിൽ ഇന്ത്യയില്ലെങ്കിലും മിനി ലോകകപ്പിൽ ജേതാക്കളായി ഇന്ത്യ

വളാഞ്ചേരി: ലോകക്കപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് മാവണ്ടിയൂർ ബ്രദേഴ്‌സ് ഹയർസെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ച മിനി വേൾഡ്കപ്പിലാണ് ഇന്ത്യ ജേതാക്കളായത്. ഹൈസ്‌കൂൾ വിഭാഗത്തിലും ഹയർസെക്കണ്ടറി വിഭാഗത്തിലുമായാണ് മത്സരങ്ങൾ നടത്തിയത്. ഓരോ ക്ലാസ്സിനും ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പേര് നൽകിയായിരുന്നു മത്സരം. ഇതിൽ ഇന്ത്യയെയും ഉൾപ്പെടുത്തി. സ്‌കൂൾ പിരിയുന്ന നാലുമണിക്ക് ശേഷമാണ് മത്സരങ്ങൾ നടത്തിയത്.
bhss
ടൂർണമെന്റ് ഒരാഴ്ച നീണ്ടു നിന്നു. അവസാനദിനമായ വ്യാഴാഴ്ച നടന്ന പത്താം ക്ലാസ് വിഭാഗം മത്സരത്തിലാണ് അർജന്റീനയെ തോൽപ്പിച്ച് ഇന്ത്യ ജേതാക്കളായത്. ഒൻപതാം ക്ലാസ് വിഭാഗത്തിൽ റഷ്യയും, എട്ടാം ക്ലാസ് വിഭാഗത്തിൽ അർജന്റീനയും ജേതാക്കളായി. കഴിഞ്ഞ ദിവസം അവസാനിച്ച ഹയർസെക്കണ്ടറി വിഭാഗത്തിൽ പോർച്ചുഗൽ ജേതാക്കളായിരുന്നു. ദേശീയ ഗാനത്തോടെയാണ് മത്സരങ്ങൾ ആരംഭിച്ചത്.  ഹയർസെക്കണ്ടറി വിഭാഗം ഫൈനൽ മത്സരം പ്രിൻസിപ്പാൾ പി.എ. നവാസ് ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂൾ വിഭാഗം ഫൈനൽ മത്സരങ്ങൾ ഡെപ്യുട്ടി ഹെഡ്മാസ്റ്റർ പി.എം. മുസ്തഫ ഉദ്ഘാടനം ചെയ്തു.
bhss
സ്റ്റാഫ്‌ സെക്രട്ടറി പി.പി. മനോഹരൻ, ടി. മുരളീധരൻ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. കളിക്കാർക്കും മറ്റു കുട്ടികൾക്കും അധ്യാപർ പാലും വെള്ളവും വിതരണം ചെയ്തു. അധ്യാപരും രക്ഷിതാക്കളും ഓരോ ടീമിനുമൊപ്പം നിന്ന് കളിക്കാർക്ക് ആവേശം നൽകി. അധ്യാപകരായ കെ.വി. പത്മരാജൻ, ടി.പി. അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!