കൃഷിക്ക് നാശംവരുത്തുന്ന കാട്ടുപന്നിയെ വെടിവെച്ചുകൊല്ലുന്നതിന് അപേക്ഷിക്കണം
നിലമ്പൂർ : കൃഷിക്ക് നാശംവരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നവർക്ക് പാരിതോഷികം നൽകുമെന്ന് നിലമ്പൂർ േനാർത്ത് വനം ഡി.എഫ്.ഒ. മാർട്ടിൻ ലോവൽ അറിയിച്ചു. വനാതിർത്തിയിൽനിന്ന് രണ്ടുകിലോമീറ്റർ ദൂരെ കൃഷിക്ക് നാശംവരുത്തുന്ന പന്നികളെ തോക്കിന് ലെസൻസുള്ളതും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എംപാനൽ ചെയ്തതുമായ വ്യക്തികൾക്കാണ് പന്നി ഒന്നിന് 1000 രൂപ പാരിതോഷികം നൽകുക. പന്നിശല്യം നേരിടുന്ന കർഷകർ ബന്ധപ്പെട്ട വനം റെയ്ഞ്ച് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. കാട്ടുപന്നികളെ വെടിവെക്കാൻ താത്പര്യമുള്ള ലൈസൻസുള്ള തോക്കുള്ളവർ ഡി.എഫ്.ഒ.യ്ക്ക് അപേക്ഷ സമർപ്പിച്ച് അനുമതിനേടണം. പന്നിയെ വെടിവെച്ചാൽ ഉടൻ തോക്കുടമ അടുത്തുള്ള ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കണം. വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മണ്ണെണ്ണയൊഴിച്ച് ജഡം മറവുചെയ്യും. വനം വകുപ്പിനെ അറിയിക്കാതെ പന്നിമാംസം വിൽക്കുകയോ ഭക്ഷിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here