Indonesian lady finds her missing links at Kavumpuram
മലപ്പുറത്തെവിടെയോ ഉള്ള തന്റെ മുറിഞ്ഞുപോയ ബന്ധങ്ങളെ തിരയുന്ന ഇന്തോനേഷ്യൻ യുവതിക്ക് ആശ്വസിക്കാം. മുപ്പത്തൊമ്പത് വർഷം മുൻപ് അറ്റുപോയ ബന്ധങ്ങൾ അവർ വളാഞ്ചേരിക്കടുത്ത് കാവുമ്പുറത്ത് കണ്ടെത്തി. കാവുമ്പുറത്തെ വെള്ളിയേങ്ങൽ ഹാജി മുഹമ്മദിന് ജീവിത സായഹ്നത്തിൽ തന്റെ സഹോദരങ്ങളെയും അവരുടെ കുടുംബബങ്ങളെയും കാണാമെന്ന സമാധാനത്തിലാണിപ്പോൾ.
ഇന്തോനേഷ്യന്‍ യുവതി നൂര്‍ സിത്തി അസീസ ഉമ്മയുടെ സഹോദരനെയും കുടുംബത്തെയും തേടുന്ന കഥ പത്രങ്ങളിലൂടെ വായിച്ചറിഞ്ഞ ഹാജി മുഹമ്മദും കുടുംബവും ഏറെ ആഹ്ളാദത്തിലാണ്. നാല്‍പതുകളുടെ തുടക്കത്തില്‍ സഹോദരങ്ങളായ കുഞ്ഞിമൊയ്തീനും ബീരാന്‍ കുട്ടിയും ഹസന്‍ ഹാജിയും മദ്രാസില്‍ നിന്ന് കപ്പലുവഴി ഇന്തോനേഷ്യയിലേക്ക് പോയതാണ്. ഏറെകാലം കച്ചവടവും മറ്റുമായി അവിടെ താമസിച്ചു. ഹസന്‍ ഹാജി വിവാഹം കഴിച്ച് നാലു മക്കളുള്ള കുടുംബനാഥനായി.
60ന് ശേഷം ജന്മനാട്ടിലേക്ക് തന്നെ മടങ്ങിയപ്പോള്‍ ഹസൻ ഹാജിയുടെ മകന്‍ അഹമ്മദും ബീരാന്‍ കുട്ടിയുടെ മകന്‍ അബൂബക്കറും കൂടെ പോന്നിരുന്നു. മക്കള്‍ രണ്ടുപേരും പിന്നീടങ്ങോട്ട് പോയിട്ടില്ല. പിതാക്കള്‍ പോയിയും വന്നുമിരുന്നു. അഞ്ചു വയസ്സ് തനിക്കും നാല് വയസ്സ് അബൂബക്കറിനുമുള്ള കാലത്താണ് ആ നാടുവിടുന്നതെന്ന് ഹാജി മുഹമ്മദ് എന്ന അഹമ്മദ് പറയുന്നു. ഏഴ് വര്‍ഷം മുമ്പ് അബൂബക്കര്‍ മരിച്ചു. മമ്മാദി, അബ്ദുറഹ്മാന്‍, മുഹമ്മദ് എന്നിങ്ങനെ മൂന്ന് സഹോദരങ്ങള്‍ ഇന്തോനേഷ്യയിലുണ്ടെങ്കിലും 1973ല്‍ പിതാവിന്റെ മരണശേഷം ബന്ധമുണ്ടായിട്ടില്ല.
ഏഴ് വര്‍ഷത്തോളം മുമ്പ് മരണപ്പെട്ട അബൂബക്കറിന്റെ മക്കളും കുടുംബവും അറ്റുപോയ കുടുംബ കണ്ണികളെ പ്രതീക്ഷിച്ചിരിക്കുകയാണ്.
Summary: Indonesian lady finds her missing links at Kavumpuram
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here