കോട്ടയ്ക്കൽ മണ്ഡലത്തിലെ 27 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 1.40 കോടി
കോട്ടയ്ക്കൽ : കോട്ടയ്ക്കൽ മണ്ഡലത്തിലെ 27 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 1.40 കോടി അനുവദിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അറിയിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഭാഗമായാണ് കാലവർഷക്കെടുതിയിൽ നാശംസംഭവിച്ച റോഡുകൾ നന്നാക്കാൻ ദുരന്തനിവാരണ വകുപ്പ് ഭരണാനുമതി നൽകിയത്.
അനുമതി ലഭിച്ച റോഡുകൾ: ഒതുക്കുങ്ങൽ -മാണൂർകുണ്ട് റോഡ്, പൊന്മള -പള്ളിപ്പടി -മൂച്ചിക്കാട് റോഡ്, പൊന്മള -പെരിങ്കൊല്ലൻപടി റോഡ്, ചാപ്പനങ്ങാടി പഞ്ചായത്ത് -ചക്കിക്കാവ് റോഡ്, പാമ്പൻ പള്ളിയാൽ -ഒരിക്കൽ ചോല റോഡ്, മണ്ണത്തുപറമ്പ് -കരുവാട് റോഡ്, ചക്കുംപടി -അടാണിപ്പുറം റോഡ്, കരടാവ് -ആലിപ്പറമ്പ് റോഡ്, കാടാമ്പുഴ -നിരപ്പ് റോഡ്, മൂച്ചിക്കൽ -ആശാരിക്കുളമ്പ് റോഡ്, കൊട്ടാരം -വെണ്ടല്ലൂർ റോഡ്, പടിഞ്ഞാക്കര -ചെട്ടിയാർപടി-കോതോൾ റോഡ്, കാർത്തല – പള്ളിപ്പറമ്പ് കോളനി റോഡ്, കൊട്ടാരം സൗത്ത് -വെണ്ടല്ലൂർ റോഡ്, കക്കാട്ട് പാറ -കാളിയാല റോഡ്, പുറക്കളം പടി- തോട്ടിലാക്കൽ റോഡ്, മങ്കേരി -മേച്ചീരിപ്പറമ്പ് റോഡ്, പെരുമ്പറമ്പ് -കരിമ്പനപ്പീടിക റോഡ്, എം.എം. ഹോസ്പിറ്റൽ- അത്താണിക്കൽ റോഡ്, പറച്ചിന -മുണ്ടൻമാർ കോളനി റോഡ്, അമ്പലപ്പടി കോളനി റോഡ്, പകരനെല്ലൂർ കോളനി റോഡ്, വിദ്യാഭവൻ റോഡ്, മരവട്ടം എൽ.പി. സ്കൂൾ റോഡ്, ബേബിവിറ്റ റോഡ്, ചങ്കുവെട്ടിക്കുണ്ട് -അജന്ത റോഡ്. ഓരോ റോഡിനും അഞ്ചുലക്ഷം വീതവും മുനമ്പം – പത്തായക്കല്ല് റോഡിന് 10 ലക്ഷവുമാണ് അനുവദിച്ചിട്ടുള്ളത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here