HomeNewsDevelopmentsകോട്ടയ്ക്കൽ മണ്ഡലത്തിലെ സർക്കാർ ആശുപത്രികൾക്ക് കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങൾക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് എം.എൽ.എ. ഫണ്ടിൽനിന്ന് 35 ലക്ഷംരൂപ അനുവദിച്ചു

കോട്ടയ്ക്കൽ മണ്ഡലത്തിലെ സർക്കാർ ആശുപത്രികൾക്ക് കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങൾക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് എം.എൽ.എ. ഫണ്ടിൽനിന്ന് 35 ലക്ഷംരൂപ അനുവദിച്ചു

kuttippuram-taluk-hospital

കോട്ടയ്ക്കൽ മണ്ഡലത്തിലെ സർക്കാർ ആശുപത്രികൾക്ക് കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങൾക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് എം.എൽ.എ. ഫണ്ടിൽനിന്ന് 35 ലക്ഷംരൂപ അനുവദിച്ചു

കോട്ടയ്ക്കൽ : മണ്ഡലത്തിലെ ഏഴ് സർക്കാർ ആശുപത്രികൾക്ക് കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങൾക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് എം.എൽ.എ. ഫണ്ടിൽനിന്ന് 35 ലക്ഷംരൂപ അനുവദിച്ചു. മെഡിക്കൽ ഉപകരണങ്ങൾ, ലബോറട്ടറിയിലേക്കും ഫാർമസിയിലേക്കും ആവശ്യമായ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനായി അനുവദിച്ച തുകയ്ക്കാണ് ഭരണാനുമതിയായത്.
Ads
പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ 2020-21 വർഷത്തെ നിയോജകമണ്ഡലം ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. ആദ്യഘട്ടത്തിൽ 15 ലക്ഷം രൂപ ഉപയോഗിച്ച് ഏഴ് സർക്കാർ ആശുപത്രികൾക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തിരുന്നു. കുറ്റിപ്പുറം താലൂക്ക് ആശുപത്രി, വളാഞ്ചേരി, കോട്ടയ്ക്കൽ നഗരസഭകളിലെയും പൊന്മള, മാറാക്കര, എടയൂർ, ഇരിമ്പിളിയം പഞ്ചായത്തുകളിലെയും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ എന്നിവയ്ക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് ഈ ഘട്ടത്തിൽ അനുവദിച്ചത്.
kuttippuram-taluk-hospital
ബൈനോക്കുലർ മൈക്രോസ്കോപ്പ്, ഓട്ടോക്ലോവ് വെർട്ടിക്കൾ, ഐ.സി.യു. ബെഡ്, കാർഡിയാക് മോണിറ്റർ, പൾസ് ഓക്സിമീറ്റർ, ഹെമറ്റോളജി അനലൈസർ, ഡിജിറ്റൽ ബി.പി. അപ്പാരറ്റസ് വിത്ത് അഡാപ്റ്റർ, ഓക്‌സിജൻ കോൺസൺട്രേറ്റർ തുടങ്ങിയ ഉപകരണങ്ങൾ ഈ തുക ഉപയോഗിച്ച് ആശുപത്രികളിലേക്കു വാങ്ങാം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!