റംസാൻ : രാത്രികാല കച്ചവട സ്റ്റാളുകളിൽ പരിശോധന നടത്തി വളാഞ്ചേരി നഗരസഭ
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ പരിധിയിലെ റംസാൻ മാസത്തിലെ രാത്രികാല ലൈസൻസ് ഇല്ലാതെ അനധികൃതമായി നടത്തുന്ന കച്ചവടങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി.റംസാൻ മാസത്തിൽ രാത്രി കാലങ്ങളിൽ ഇത്തരം കച്ചവടങ്ങൾ സജീവ മാകുന്നതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.പരിശോധന നടത്തിയതിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന കച്ചവടങ്ങൾക്ക് നോട്ടീസ് നൽകി നീക്കം ചെയ്യുകയും,മോശമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഉപ്പിലിറ്റത്,ചുരക്കി ഐസ്,മറ്റുപാനിയങ്ങൾ തുടങ്ങിയവ അനധികൃതമായി വിൽപന നടത്താൻ അനുവദിക്കുകയില്ല എന്നും വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.ക്ലീൻ സിറ്റി മാനേജർ ടി.പി അഷറഫിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധന സംഘത്തിൽ വളാഞ്ചേരി പോലീസ്,നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി സലീം,പി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ പി ജോർജ്,പി.എച്ച്.ഐ നിഹാൽ,എൻഫോയ്സ്മെൻ്റ് അസിസ്റ്റൻ്റ് ടി ടി അബ്ദുനിസാർ എന്നിവരുണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here