ഐറിഷ് പദ്ധതി-നടപ്പാതകളിൽ കൈവരി സ്ഥാപിക്കുന്ന പ്രവൃത്തിക്ക് വളാഞ്ചേരി നഗരസഭയിൽ ആരംഭിച്ചു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന ഐറിഷ് പദ്ധതി-നടപ്പാതകളിൽ കൈവരി സ്ഥാപിക്കൽ പ്രവൃത്തി ആരംഭിച്ചു.കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ യുടെആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പെരിന്തൽമണ്ണ,പട്ടാമ്പി റോഡുകളിൽ നിർമ്മിച്ച ഐറിഷ് നടപ്പാതയിലാണ് കൈവരി സ്ഥാപിക്കുന്നത്.നഗരസഭയുടെ തനതുഫണ്ടിൽ നിന്നും ഫണ്ട് വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.വളാഞ്ചേരി ജംഗ്ഷനിൽ നിന്നും പെരിന്തൽമണ്ണ റോഡിൽ 300മീറ്ററും,പട്ടാമ്പി റോഡിൽ 500 മീറ്ററുമാണ് നടപ്പാത നിർമ്മിച്ചിട്ടുള്ളത്.നാഷ്ണൽ ഹൈവേ കോഴിക്കോട്-തൃശൂർ റോഡിൽ നഗരസഭ ഓഫീസ് മുതൽ മൂച്ചിൽ ടൗൺ വരെ യും ഐറിഷ് പദ്ധതി പ്രകാരം നടപ്പാത നിർമ്മാണം നടത്തുന്നുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here