മദ്റസ അധ്യാപകർക്ക് പലിശരഹിത ഭവന വായ്പ ലഭിക്കുന്നു
കോഴിക്കോട്: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ പലിശരഹിത മദ്റസ അധ്യാപക ഭവനവായ്പക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. കഴിഞ്ഞ വർഷങ്ങളിൽ പ്രതിവർഷം 100 പേർക്ക് നൽകിവന്ന വായ്പ ഇൗ വർഷം 200 പേർക്ക് നൽകും. രണ്ടര ലക്ഷം രൂപ വീതമാണ് നൽകുന്നത്. 40 വയസ്സിനും 57 വയസ്സിനും ഇടയിലുള്ള കഴിഞ്ഞ രണ്ടു വർഷമെങ്കിലും മദ്റസ അധ്യാപക ക്ഷേമനിധിയിൽ അംഗത്വം നിലനിർത്തിയിട്ടുള്ള മദ്റസ അധ്യാപകർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഒാഫിസുമായി ബന്ധപ്പെടുകയോ ഈ ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യുകയോ ആകാം >>> Click Here
അപേക്ഷകൾ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് നേരിേട്ടാ തപാലിലോ കോർപറേഷെൻറ അതത് റീജനൽ ഒാഫിസുകളിൽ ജൂൺ 30നു മുമ്പായി എത്തിക്കേണ്ടതാണ്. വയനാട്, കോഴിക്കോട് ജില്ലകളിലെ അപേക്ഷകർ
കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ഹെഡ്ഒാഫിസ്,
കെ.യു.ആർ.ഡി.എഫ്.സി ബിൽഡിങ്, ചക്കോരത്തുകുളം,
പി.ഒ വസ്റ്റ്ഹിൽ, കോഴിക്കോട് -673005
(ഫോൺ: 0495 2769366)
എന്ന വിലാസത്തിലും പാലക്കാട്, മലപ്പുറം ജില്ലകളിലെ അപേക്ഷകൾ
കേരള സംസ്ഥാന ന്യൂനപക്ഷ വികസനകാര്യ കോർപറേഷൻ റീജനൽ ഒാഫിസ്,
സുന്നി മഹൽ ബിൽഡിങ്, ജൂബിലി മിനി ബൈപാസ്,
പെരിന്തൽമണ്ണ -679322 (ഫോൺ: 04933 297017)
എന്ന വിലാസത്തിലുമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here