HomeNewsEventsഅന്താരാഷ്ട്ര നാണയ പ്രദർശനത്തിന് വളാഞ്ചേരി വേദിയാകുന്നു

അന്താരാഷ്ട്ര നാണയ പ്രദർശനത്തിന് വളാഞ്ചേരി വേദിയാകുന്നു

coin-exhibition

അന്താരാഷ്ട്ര നാണയ പ്രദർശനത്തിന് വളാഞ്ചേരി വേദിയാകുന്നു

ളാഞ്ചേരി: ഡിസംബർ 7,8 (വെള്ളി, ശനി) തീയതികളിൽ സമന്വയം 2018 വളാഞ്ചേരി MES കോളേജിൽ നാണയം സ്റ്റാമ്പ്, കറൻസി, പുരാവസ്തുക്കൾ എന്നിവ ശേഖരിക്കുന്ന ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ സംഗമിക്കുന്നു. വളാഞ്ചേരി MES കേവീയം കോളേജും മലപ്പുറം സർഗം പബ്ലിക്കേഷൻസും ചേർന്ന് നൂറ് അംഗ സ്വാഗതസംഘം രൂപീകരിച്ച്‌ പ്രവർത്തനം തുടങ്ങി.
coin-exhibition
ന്യുമിസ്മാറ്റിക്, ഫിലാറ്റലിക് വിഭാഗങ്ങളുടെ പ്രദർശനം, സെമിനാർ, വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, പഠനക്ലാസുകൾ എന്നിവ സംഘടിപ്പിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ നാണയ, സ്റ്റാമ്പ് ഡീലർമാരും പങ്കെടുക്കുന്നുണ്ട്. നാണയ പ്രദർശനത്തിൻ്റെ ഉദ്ഘാടന പരിപാടിയിൽ രാഷ്ട്രീയ, കലാ, സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സഗീർ ന്യുമിസ്, കെ.പി.എ.റഫീഖ്, പ്രൊഫ. സാജിദ്, പ്രൊഫ.ദിനിൽ എസ്. പിള്ള, അശ്വിൻ രമേശ്, സിറാജ് തോട്ടാപ്പിൽ, അബ്രഹാം എറണാകുളം, ചിറക്കൽ ഉമ്മർ, രാജഗോപാൽ കൊല്ലം, വികാസ് കോഴിക്കോട്,നാസി ചെമ്മണ്ണൂർ, BMA കരീം, ശ്യാം കുമാർ, നിഷാദ് കാക്കനാട്, അമീർ കൊല്ലം, മുരളി കുമാർ, മായൻ ദുബായ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!