ഫുട്ബോൾ പ്രേമികൾ അറിയണം, മൌലാന അക്കാഡമി തിരൂരിനെ
തിരൂർ: കോയമ്പത്തൂരില്‍ കഴിഞ്ഞ 4 ദിവസങ്ങളിലായി അണ്ടർ14, അണ്ടർ17 കാറ്റഗറികളിലായി നടന്ന ‘ഇന്റിർനാണഷണൽ കപ്പ് ഓഫ് ജോയ് ടൂർണമെന്റിന്റെ രണ്ടാമത് എഡിഷനി’ല്‍ അണ്ടർ 14 വിഭാഗത്തില്‍ ഗോകുലം കേരള എഫ്.സിയും, അണ്ടർ 17 വിഭാഗത്തിൽ മൗലാനാ ഫുട്ബോള്‍ അക്കാഡമി തിരൂരും ജേതാക്കളായത്.
വളരെ മനോഹരമായ രീതിയില്‍, നിലവാരമുള്ള ഒഫീഷ്യല്സുംകളുടെ നിയന്ത്രണത്തില്‍ നടന്ന ഈ ടൂർണിമെന്റിൽ അണ്ടർ 17 വിഭാഗത്തില്‍ ചെന്നൈയിൻ എസ്.സി, റിയൽ സ്പർശ്, റൈസിങ്ങ് സൺ അക്കാഡമി അടക്കം ഇന്ത്യയുടെ പലഭാഗത്തു നിന്നുമായി 7 ടീമുകളാണ് മല്സകരിച്ചത്. നെഹ്റു സ്റ്റേഡിയം കോയമ്പത്തൂര്‍, ഭാരതിയാർ സ്റ്റേഡിയം എന്നിവിടങ്ങളിൽ ആയിരുന്നു ടൂർണമെന്റ് അരങ്ങേറിയത്. സെമിഫൈനലില്‍ ഗോകുലം കേരള എഫ്.സിയെയും ഫൈനലില്‍ ചെന്നൈയിൻ എഫ്.സിയെയുമാണ് മൗലാനാ അക്കാഡമി പരാജയപ്പെടുത്തിയത്.
ഏകദേശം ഒരു വർഷയത്തോളമായി മൗലാനാ അക്കാഡമി തിരൂർ കൂട്ടായി എന്ന കടലോരഗ്രാമത്തില്‍ പിറവിയെടുത്തിട്ട്. ഇക്കഴിഞ്ഞ ജില്ലാ അക്കാഡമി ലീഗില്‍ വ്യത്യസ്ത പ്രായ ഗ്രൂപ്പുകളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. കൂട്ടായിയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന മൗലാനാ ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെന്റ് തന്നെയാണ് അക്കാഡമി നടത്തുന്നത്.
ഗ്രാസ്റൂട്ട് പ്ലെയര്‍ ഡെവലപ്മെന്റിൽ വ്യക്തമായ ധാരണയും വിഷനുമുള്ള മുമ്പ് വയനാട് എഫ്.സി ഒഫീഷ്യലുമായ യൂസഫ് ആണ് ഇപ്പോള്‍ അക്കാഡമിയുടെ ഹെഡ് കോച്ച്. മാച്ച് റിസല്ട്ടിൽ മത്രം ഫോക്കസ് ഉള്ള മറ്റു അക്കാഡമികളില്‍ നിന്നും മൗലാനയെ മാറ്റി നിർത്തുന്നതും ഇദ്ദേഹത്തിന്റെ് സാന്നിധ്യമാണ്. ന്യൂ ജെന്‍ കോച്ചുകളിൽ ഏറ്റവും പ്രതീക്ഷ തരുന്ന ഇദ്ദേഹത്തിന്റെ ചിട്ടയായ ശാസ്ത്രീയ പരിശീലനം അവരുടെ കളികളിലും കാണാവുന്നതാണ്.
അതിശക്തരായ ഗോകുലത്തെയും ചെന്നെയിനെയും പരാജയപ്പെടുത്തിയത് അക്കാഡമിയുടെ മുന്നോട്ടുള്ള പ്രയാണം അരക്കിട്ടുറപ്പിക്കുന്നതാണ്. എം.എസ്.പിയും, എൻ.എൻ.എം ചേലേമ്പ്രയും മുഴങ്ങിക്കേട്ട മലപ്പുറം കൗമാരകാല്പന്തുകളി ലോകത്ത് ഇനി ഉയർന്ന് വരുന്ന പേര് മൌലാന ഫുട്ബോൾ അക്കാഡമി, തിരൂർ എന്നാവും എന്ന രീതിയിൽ പ്രതീക്ഷ ഉളവാക്കുന്ന പ്രവർത്തിനങ്ങളാണ് വരും സീസണുകളിലേക്കായി കോച്ച് യൂസുഫിന്റെത നേതൃത്വത്തില്‍ പ്ലാൻ ചെയ്തിട്ടുള്ളത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here