കുറ്റിപ്പുറത്ത് കുത്തിവെപ്പെടുത്ത യുവതി മരിച്ച സംഭവം; അന്വേഷണം ആരംഭിച്ചു
കുറ്റിപ്പുറം : അലർജിയെത്തുടർന്ന് കുത്തിവെപ്പെടുത്ത യുവതി മരിക്കാനിടയായ സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കുറ്റിപ്പുറം കാങ്കപ്പുഴക്കടവ് തോണിക്കടവത്ത് സബാഹിന്റെ ഭാര്യ പി.വി. ഹസ്ന(29)യാണ് ശനിയാഴ്ച രാവിലെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്.
കൈകളിലും കഴുത്തിലും അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെട്ടതിനെത്തുടർന്ന് ഹസ്നയെ വ്യാഴാഴ്ച വൈകുന്നേരം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അലർജിക്കുള്ള കുത്തിവെപ്പ് എടുക്കുകയും ചെയ്തു. തുടർന്ന് ഹസ്നയുടെ ആരോഗ്യസ്ഥിതി മോശമാവുകയും മരിക്കുകയുമായിരുന്നു. തിരൂർ ഡി.വൈ.എസ്.പി. ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കുത്തിവെപ്പ് സംബന്ധിച്ച രേഖകൾ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽനിന്ന് പോലീസ് പരിശോധിച്ചു. ഹസ്നയെ പരിശോധിച്ച ഡോക്ടറിൽനിന്ന് ചികിത്സ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും അന്വേഷണസംഘം എടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധനാ റിപ്പോർട്ടും ലഭിച്ചതിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് അന്വേഷണസംഘം അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here