HomeNewsWomenവളാഞ്ചേരി നഗരസഭ വനിതാ സംരംഭകത്വ പൊതു ബോധവത്ക്കരണ ശിൽപശാല സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭ വനിതാ സംരംഭകത്വ പൊതു ബോധവത്ക്കരണ ശിൽപശാല സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭ വനിതാ സംരംഭകത്വ പൊതു ബോധവത്ക്കരണ ശിൽപശാല സംഘടിപ്പിച്ചു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ വനിതാ സംരംഭകർക്കായി പൊതു ബോധവത്ക്കരണവും ഗുണഭോക്ത തിരഞ്ഞെടുപ്പും നടത്തി. പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. കുടംബശ്രീ CDS ചെയർപേഴ്സൺ ഷൈനി സ്വാഗതം ആശംസിച്ച ചടങ്ങിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം മുഹമ്മദ്‌ റിയാസ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ വ്യവസായ ഓഫീസർ മുഹമ്മദ്‌ ഫവാസ് സംരംഭകത്വ ആശയം, ലൈസൻസുകൾ, സബ്സിഡി സ്കീമുകൾ എന്നീ വിഷയങ്ങളെ സംബന്ധിച്ച് വിഷയാവതരണം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌, വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലസി, കൗൺസിലർ സദാനന്ദൻ കോട്ടിരി, ഹെൽത്ത് ഇൻസ്പെക്ടർ അഷറഫ്, വ്യവസായ വകുപ്പ് ഇന്റേൺ അഷ്ക്കറലി തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ നഗരസഭയിലെ അതി ദാരിദ്ര്യർക്കായുള്ള അവകാശ രേഖകളുടെ പ്രഖ്യാപനവും നടന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!