ഹജ്ജിനുള്ള അപേക്ഷ തുടങ്ങി; കരിപ്പൂരിനെ ഇത്തവണയും പരിഗണിച്ചിട്ടില്ല.
മുംബൈ : അടുത്ത വർഷത്തെ ഹജ്ജ് തീർഥാടനത്തിന് അപേക്ഷ സ്വീകരിച്ചുതുടങ്ങിയതായി കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി അറിയിച്ചു. കൊച്ചിയടക്കം 10 കേന്ദ്രങ്ങളിൽ നിന്നുമാത്രമാണ് ഹജ്ജ് വിമാനങ്ങൾ പുറപ്പെടുക.
പൂർണമായും ഓൺലൈനായിട്ടായിരിക്കും ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കുകയെന്ന് തിങ്കളാഴ്ച സൗത്ത് മുംബൈയിലെ ഹജ്ജ് ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി നഖ്‌വി അറിയിച്ചു. പോർട്ടൽ വഴിയും ഹജ്ജ് മൊബൈൽ ആപ്പ് വഴിയും അപേക്ഷ നൽകാം. 2022 ജനുവരി 31 ആണ് അവസാന തീയതി. ഇന്ത്യ, സൗദി അറേബ്യ സർക്കാരുകൾ നിശ്ചയിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും തീർഥാടനം. കരിപ്പൂരിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം ഇത്തവണയും പരിഗണിച്ചിട്ടില്ല.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here