HomeNewsDevelopmentsവളാഞ്ചേരി നഗരസഭയിൽ പി.എച്ച്.സി പാലിയേറ്റീവ് ഐ.പി കെട്ടിടo പുനരുദ്ധാരണ പ്രവൃത്തിക്ക് തുടക്കമായി

വളാഞ്ചേരി നഗരസഭയിൽ പി.എച്ച്.സി പാലിയേറ്റീവ് ഐ.പി കെട്ടിടo പുനരുദ്ധാരണ പ്രവൃത്തിക്ക് തുടക്കമായി

ip-palliative-building-valanchery

വളാഞ്ചേരി നഗരസഭയിൽ പി.എച്ച്.സി പാലിയേറ്റീവ് ഐ.പി കെട്ടിടo പുനരുദ്ധാരണ പ്രവൃത്തിക്ക് തുടക്കമായി

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന പി.എച്ച്.സി പാലിയേറ്റീവ് ഐ.പി കെട്ടിടo പുനരുദ്ധാരണ പ്രവൃത്തി ആരംഭിച്ചു. പ്രവൃത്തി ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് അദ്ധ്യക്ഷത വഹിച്ചു.49 ലക്ഷം രൂപ വകയിരുത്തിയാണ് പുനരുദ്ധാരണ പ്രവൃത്തി നടത്തുന്നത്.കേരളത്തിൽ തന്നെ ആദ്യമായി പാലിയേറ്റീവ് ഐ.പി തുടങ്ങുന്ന ആദ്യത്തെ നഗരസഭയാണ് വളാഞ്ചേരി നഗരസഭ.പാവപ്പെട്ട രോഗികൾക്കു നിരവധി സേവനങ്ങൾ പാലിയേറ്റീവ് സെന്റർ വഴി ലഭിക്കുന്നുണ്ട്,ഇതിന്റെ ഭാഗമായാണ് നഗരസഭ മുൻകൈ എടുത്ത് കിടപ്പു ചികിത്സ അടക്കമുള്ള സൗകര്യം ചെയ്യുന്നത്.വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദിപ്തി ഷൈലേഷ്,കൗൺസിലർമാരായഫൈസൽ അലി തങ്ങൾ,കമറുദ്ധീൻ പാറക്കൽ,സാനന്ദൻ കോട്ടീരി,നൗഷാദ് നാലകത്ത്, പെയിൻ ആന്റ് പാലിയേറ്റീവ് ജില്ല കോർഡിനേറ്റർ വി.പി സാലിഹ്,ടി.കെ ആബിദലി,അസൈനാർ പറശ്ശേരി,കെ.വി ഉണ്ണികൃഷ്ണൻ,രാജൻ മാസ്റ്റർ,ഭക്തവൽസൻ, വെസ്റ്റേൺ പ്രഭാകരൻ,ശ്രീ കുമാരൻ മാസ്റ്റർ,ജബ്ബാർ,സൈതാലി ക്കുട്ടി,കുഞ്ഞാപ്പു,സൈഫു പാടത്ത്,ഹാറൂൺ കരുവാട്ടിൽ,റസാഖ്,ഷാജി,ബദറുന്നിസ,ഡോ.സൈറ ജമാൽ,മെഡിക്കൽ ഓഫീസർ നിഷ തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!