കുറ്റിപ്പുറത്ത് തീവണ്ടി തട്ടി പരിക്കേറ്റ യുവാവ് മരിച്ചു; മരണത്തിൽ ദുരുഹത ആരോപിച്ച് ബന്ധുക്കൾ
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് തീവണ്ടി തട്ടിയ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ്റെ പിറക് വശത്ത് താമസിക്കുന്ന എട്ടേകോടൻ സൈതലവിയുടെ മകൻ മുഹമ്മദ് ഇഖ്ബാൽ (25) ട്രെയിൻ തട്ടി മരിച്ചു. ചൊവ്വാഴ്ച രാത്രി 11:45 മണിയോടെയാണ് സംഭവം. ചെമ്പിക്കൽ മഞ്ചാടിയിൽ വെച്ച് ഒരാളെ ഗാന്ധിഥാം എക്സ്പ്രസ് തട്ടിയെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം പോലീസ് നടത്തിയ തിരച്ചലിൽ മഞ്ചാടിയിൽ വെച്ച് ഇക്ബാലിനെ കണ്ടെത്തിയത്. ഈ സമയം ഇയാൾക്ക് ജീവൻ ഉണ്ടായിരുന്നു. തലക്ക് ഗുരുതരമായ പരിക്ക് പറ്റിയ യുവാവിനെ കുറ്റിപ്പുറം പോലീസ് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ കുറ്റിപ്പുറം പോലീസിൻറെ നേത്രത്വത്തിൽ ഇൻക്വസ്റ്റിനും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം കുറ്റിപ്പുറം കഴുത്തല്ലൂർ പള്ളിപ്പടി ജുമാമസ്ജിദിൽ ഖബറടക്കി. സൈനബയാണ് മാതാവ്. ഭാര്യ-ജിസ്നി, മകൾ – ദുആ മറിയം. കഴിഞ്ഞ മാസം ആറാം തിയ്യതിയാണ് വിദേശത്ത് നിന്ന് നാട്ടിൽ എത്തിയത്. മരണത്തിൽ ദുരുഹത ഉണ്ടെന്നും സമഗ്ര അന്വേഷണം നടത്തണം എന്നുമുള്ള ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തി. സംഭവം സംബന്ധിച്ച് പോലീസ് സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here