പ്രളയബാധിതർക്കായി ഇരിമ്പിളിയത്തെ കോൺഗ്രസ് കമ്മറ്റി നിർമ്മിച്ചു നൽകുന്ന വീടിന് കുറ്റിയടിച്ചു
ഇരിമ്പിളിയം: പ്രളയ ദുരിതത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി (KPCC) നടപ്പാക്കുന്ന 1000 വീട് (ഭവന പദ്ധതി)യിൽ ഉൾപ്പെടുത്തിയുള്ള ഭവന നിർമ്മാണം ഇരിമ്പിളിയത്ത് തുടങ്ങി. ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വീടിന്റെ കുറ്റിയടിക്കൽ കർമ്മം ഇന്ന് രാവിലെ നടന്നു.
ഇരിമ്പിളിയം പഞ്ചായത്തിലെ ഒമ്പതാം വാർഡായ മോസ്കോവിൽ താമസിക്കുന്ന വടക്കനായിൽ മുഹമ്മദിനാണ് വീട് നിർമ്മിച്ചുനൽകുന്നത്. കോൺഗ്രസ് കമ്മറ്റി നിർമ്മിക്കുന്ന വീടിന്റെ കുറ്റിയടിക്കൽ കർമ്മം മഹൽ ഖത്വീബ് അലി ഫൈസി നിർവ്വഹിച്ചു. ചടങ്ങിൽ ഇരിമ്പിളിയം മണ്ഡലം പ്രസിഡന്റ് കെ.ടി മൊയ്തു മാസ്റ്റർ, അബ്ദുറഹിമാൻ മാസ്റ്റർ, വിനു പുല്ലാനൂർ, ഷഹനാസ് പി.ടി, വാർഡ് അംഗവും നിർമ്മാണ കമ്മറ്റി ചെയർപേഴ്സൺ കൂടിയായ മഞ്ചുള ടീച്ചർ, മൻസൂർ, മണികണ്ഠൻ, മുസ്ലിം ലീഗ് നേതാവ് മാനുട്ടി തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here