യൂത്ത് ലീഗ് ത്രീ ഡേ മിഷൻ; ഇരിമ്പിളിയം ഹോമിയോ ആശുപത്രിയും ജീവനി പാലിയേറ്റിവ് ക്ലിനിക്കും വൃത്തിയാക്കി
ഇരിമ്പിളിയം: മഴയെത്തും മുമ്പേ നാടും വീടും വൃത്തിയാക്കാം മുസ്ലിം യൂത്ത് ലീഗ് ത്രീ ഡേ മിഷന്റെ ഭാഗമായി ഇരിമ്പിളിയം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഇരിമ്പിളിയം പഞ്ചായത്ത് ഹോമിയോ ആശുപത്രിയും ജീവനി പാലിയേറ്റിവ് ക്ലിനിക്കും വൃത്തിയാക്കി. പരിപാടി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി മാനുപ്പ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. പാലിയേറ്റിവ് ഭാരവാഹികളായ ബാവ കൊടുമുടി, സൈദാലികുട്ടി കോട്ടപ്പുറം, ഹോമിയോ ഡോക്ടര്‍ സജിന എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. മുഹമ്മദ് റഫീഖ് എം.ടി, സാജിദ് ഇരിമ്പിളിയം, ഷാനു തുടിമ്മല്‍, ബാബു ഏര്‍കോട്ടില്‍, ടി.പി.കെ അബ്ദുള്ള, യൂസഫലി കൊടുമുടി, സൈനു ചോലപ്ര, ഷാഫി മാസ്റ്റര്‍, ഷമീം മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്കി. മുബശിര്‍, ജാഫര്‍, ഇസ്മായില്‍, അസീസ് കെ.പി, ഫസലുദ്ധീന്‍, നൗഷാദ് ബാബു വി.കെ, ശിബിലി, ഷുഹൈബ് എന്നിവര്‍ സന്നിഹിതരായിരുന്നു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here