സാമ്പത്തികത്തട്ടിപ്പ്: ഇരിമ്പിളിയം സ്വദേശി യുവാവ് അറസ്റ്റിൽ
വളാഞ്ചേരി: സുഹൃത്തുകളെ കബളിപ്പിച്ച് സാമ്പത്തികത്തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. ഇരിമ്പിളിയം വാര്യത്ത്പടി മന്നത്ത് വീട്ടിൽ ഹമീദിന്റെ മകൻ സക്കീറാണ്(30)ണ് അറസ്റ്റിലായത്. ബിസിനസ്സിൽ പങ്കാളികളാക്കാമെന്നു പറഞ്ഞ് സുഹൃത്തുക്കളിൽനിന്നും പത്തൊമ്പത് ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
സുഹൃത്തിന്റെ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാളെ വലിയകുന്നിൽനിന്ന് അറസ്റ്റ് ചെയ്തത്. സക്കീറിനെ തിരൂർ കോടതി റിമാൻഡ് ചെയ്തു. വളാഞ്ചേരി സി.ഐ. പി. പ്രമോദ്, എസ്.ഐ. ശശി, എസ്.സി. പി.ഒ. ശിവകുമാർ എന്നിവർ ചേർന്നാണ് ഹമീദിനെ അറസ്റ്റുചെയ്തത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here