HomeNewsCrimeFinancial crimesഓപ്പറേഷൻ കുബേര: ഇരിമ്പിളിയം സ്വദേശി അറസ്റ്റിൽ

ഓപ്പറേഷൻ കുബേര: ഇരിമ്പിളിയം സ്വദേശി അറസ്റ്റിൽ

kubera-arrest-valanchery

ഓപ്പറേഷൻ കുബേര: ഇരിമ്പിളിയം സ്വദേശി അറസ്റ്റിൽ

വളാഞ്ചേരി: വട്ടിപ്പലിശക്കെതിരെയുള്ള പൊലീസ് നടപടി ഓപ്പറേഷൻ കുബേരയുടെ ഭാഗമായി നടന്ന പരിശോധനയിൽ ഒരാളെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇരിമ്പിളിയം കൊടുമുടി പതിയംപറമ്പിൽ വീട്ടിൽ ശിഹാബ് (40) ആണ് പിടിയിലായത്. ഇയാളിൽ നിന്നും മുദ്രപത്രങ്ങൾ, ചെക്കുകൾ, പ്രോമിസറിനോട്ടുകൾ, എഗ്രിമെൻ്റ് പേപ്പറുകൾ എന്നിവ പിടികൂടി. കൊള്ളപ്പലിശക്കെതിരെ ഓപ്പറേഷൻ കുബേര പരിശോധന സംസ്ഥാന വ്യാപകമായി നടക്കുന്നുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജെ. ജിനേഷിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് നിരവധി രേഖകളുമായി പ്രതി പിടിയിലായത്. രണ്ട് സംഘങ്ങളായി തിരിഞ്ഞ് നാലു സ്ഥലങ്ങളിലാണ് പരിശോധന. ഇൻസ്‌പെക്ടർ കെ.ജെ.ജിനേഷിനെ കൂടാതെ സബ് ഇൻസ്‌പെക്ടർ മുഹമ്മദ്‌ റഫീഖ്, സുധീർ ,സീനിയർ സി.പി.ഒമാരായ ദീപക്, പത്മിനി, സുനിൽദേവ്, മോഹനൻ ബിനി, അബ്ദു, മനു ചാക്കോ, അൻസൺ, എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!