HomeNewsMeetingഇരിമ്പിളിയത്ത് ദുരന്തനിവാരണ മുന്നൊരുക്ക യോഗം ചേർന്നു

ഇരിമ്പിളിയത്ത് ദുരന്തനിവാരണ മുന്നൊരുക്ക യോഗം ചേർന്നു

irimbiliyam-monsoon-meeting-2024

ഇരിമ്പിളിയത്ത് ദുരന്തനിവാരണ മുന്നൊരുക്ക യോഗം ചേർന്നു

ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തുതല പ്രകൃതിദുരന്തനിവാരണ മുന്നൊരുക്ക പ്രവർത്തനങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, സന്നദ്ധ സേവനപ്രവർത്തകർ, വിവിധ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവരുടെ യോഗം പഞ്ചായത്ത് സമ്മേളനഹാളിൽ കഴിഞ്ഞ ദിവസം ചേർന്നു. പ്രസിഡന്റ് പി.ടി. ഷഹനാസ് അധ്യക്ഷത വഹിച്ചു. പ്രളയ സാധ്യതയും മണ്ണിടിച്ചിലും മരങ്ങൾ കടപുഴകുന്നതുമൂലമുണ്ടാകുന്ന അപകടസാധ്യതകളും മുൻനിർത്തി സ്വീകരിക്കേണ്ട മുൻകരുതലുകൾ വകുപ്പുദ്യോഗസ്ഥർ സ്വീകരിച്ചിട്ടുണ്ട്. പഞ്ചായത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ട കൊടുമുടി, പുറമണ്ണൂർ, വട്ടപ്പറമ്പ്, കോട്ടപ്പുറം എന്നീ സ്ഥലങ്ങളിൽ അടിയന്തര സാഹചര്യത്തിൽ ക്യാമ്പുകൾ തുറക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നിവാരണകമ്മിറ്റികളും രൂപവത്‌കരിച്ചു. യോഗത്തിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷരായ വി.ടി. അമീർ, എൻ. കദീജ, എൻ. മുഹമ്മദ്, അംഗങ്ങളായ കെ. മാനുപ്പ, ഉമ്മുകുൽസു, എം. ബാലചന്ദ്രൻ, കെ.ടി. സൈഫുന്നീസ, ടി.പി. മെറിഷ്, ഫസീല കുന്നത്ത്, കെ.വി. സുനിത, റംല സത്താർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.എ. നൂർ എന്നിവർക്കുപുറമേ ആർ.ആർ.ടി. വൊളന്റിയർമാർ, യുവജനസംഘടനാ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!