HomeNewsGeneralഇരിമ്പിളിയത്ത് ഇനി 15000 ഫലവൃക്ഷ തൈകൾ വളർന്നു വരും

ഇരിമ്പിളിയത്ത് ഇനി 15000 ഫലവൃക്ഷ തൈകൾ വളർന്നു വരും

irimbiliyam

ഇരിമ്പിളിയത്ത് ഇനി 15000 ഫലവൃക്ഷ തൈകൾ വളർന്നു വരും

ഇരിമ്പിളിയം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി 15000 വൃക്ഷ തൈകൾ, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിന്റെ നഴ്സറിയിൽ ഉൽപ്പാദിപ്പിച്ചു.
nursery-irimbiliyam
പഞ്ചായത്തിലെ 17 വാർഡുകളിലായി പ്രസ്തുത തൈകൾ, തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി വച്ചുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യും.പേര, നെല്ലി, കൊടംപുളി, സീതപ്പഴം തുടങ്ങിയ വൃക്ഷ തൈകളാണ് ഒന്നാം വാർഡിലെ അംബാളിലെ നേഴ്സറിയിൽ ഉൽപ്പാദിപ്പിച്ചിട്ടുള്ളത്.
irimbiliyam-nursery
അംബാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.ഉമ്മുകുൽസു പദ്ധതിക്കു തുടക്കം കുറിച്ചു. വൈസ് പ്രസിഡണ്ട് പള്ളത്ത് വേലായുധൻ ചടങ്ങിൽ ആധ്യക്ഷ്യം വഹിച്ചു. വി.കെ.റജുല, വി മഞ്ജുള ടീച്ചർ, വി.ടി.അമീർ, പി.ടി ഇബ്രാഹിം, കെ അബ്ദു, സെക്രട്ടറി എ ജയശങ്കർ, അസിസ്റ്റന്റ് സെക്രട്ടറി കെ.എസ് മഞ്ജുഷ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!