വളാഞ്ചേരി ടൗണിലെ ഐറിഷ് ഡ്രൈനേജ് നാടിന് സമർപ്പിച്ചു
വളാഞ്ചേരി:വളാഞ്ചേരി ടൗണിൻ്റെ മുഖഛായക്ക് അഴകേകിയ ഐറിഷ് ഡ്രൈനേജ് പദ്ധതി നാടിന് സമർപ്പിച്ചു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു.വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീന അധ്യക്ഷത വഹിച്ചു.പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നും നിന്ന് 75 ലക്ഷം രൂപ ഫണ്ട് അനുവദിച്ചാണ് ഐറിഷ് ഡ്രൈനേജ് നിർമ്മിച്ചത്. വളാഞ്ചേരി-അങ്ങാടിപ്പുറം റോഡിലും , പട്ടാമ്പി റോഡിലുമാണ് പൊതുമരാമത്ത് റോഡ് വിഭാഗം വഴി പദ്ധതി നടപടിലാക്കിയത്. ടൗണിൻ്റെ പ്രധാന ജംഗ്ഷനിൽ നിന്നും അങ്ങാടിപ്പുറം പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള റോഡിൽ ഇരുവശങ്ങളിലുമായി ഏകദേശം 350 മീറ്ററും പട്ടാമ്പി റോഡിൽ ഇരുവശങ്ങളിലുമായി ഏകദേശം അഞ്ഞൂറ് മീറ്ററും വീതമാണ് ഐറിഷ് ഡ്രൈനേജ് സംവിധാനമുണ്ടാക്കുന്നത്. ഇൻ്റർലോക്ക് പതിച്ച ഫുട്പാത്ത് നിർമ്മിച്ച് സൈഡിലൂടെ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമാണ് ഐറിഷ് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചത്.
ഐറിഷ് മോഡൽ ഡ്രൈനേജ് നിലവിൽ വന്നതോടെ നഗരത്തിലെ ഓടകളിലൂടെ അനധികൃതമായി മലിന ജലമൊഴുക്കി വിടുന്നതിന് ശാശ്വത പരിഹാരമാകും. പദ്ധതിയുടെ ഭാഗമായുള്ള കാൽനടയാത്രക്കാർക്ക് സുഗമമായി ഉപയോഗിക്കാൻ കഴിയാവുന്ന വിധം ഫുട്പാത്തോടു കൂടിയാണ് ഐറിഷ് പദ്ധതി നിർമ്മിച്ചത്.കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ നഗരസഭയുടെ യു.ഡി.എഫ് പ്രകടനപത്രികയിലെ മാലിന്യ മുക്ത വളാഞ്ചേരി എന്ന വാഗ്ദാനമാണ് ഐറിഷ് പദ്ധതി നടപ്പിലാക്കിയതോടെ യാഥാർത്ഥ്യമായത്. വൈസ് ചെയർമാൻ കെ.എം. ഉണ്ണികൃഷ്ണൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ചേരിയിൽ രാമകൃഷ്ണൻ,മൈമൂന, ഫാത്തിമക്കുട്ടി, കൗൺസിലർ ടി പി. അബ്ദുൽ ഗഫൂർ, മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻറ് അഷ്റഫ് അമ്പലത്തിങ്ങൽ, ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് പറശ്ശേരി അസൈനാർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ടി.എം.പത്മകുമാർ, സാലി ചെഗുവേര, നീറ്റുകാട്ടിൽ മുഹമ്മദലി, സൈഫു പാടത്ത്, പൈങ്കൽ ഹംസ, യു.യൂസഫ്, ഹബീബ് റഹ്മാൻ, പി.പി ഷാഫി, മുസ്തഫ, കൗൺസിലർമാരായ മൂർക്കത്ത് മുസ്തഫ, ഷിഹാബുദ്ധീൻ, പി.പി ഹമീദ്, ജ്യോതി, ഷാഹുൽ ഹമീദ് എന്നിവർ ആശംസ അർപ്പിച്ചു. നഗരസഭാ മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി. അബ്ദുൽനാസർ സ്വാഗതവും സെക്രട്ടറി സുനിൽകുമാർ നന്ദിയും രേഖപ്പെടുത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here