HomeNewsDevelopmentsവളാഞ്ചേരിയിൽ ഐറിഷ് മോഡൽ ഓട നിർമാണം തുടങ്ങി

വളാഞ്ചേരിയിൽ ഐറിഷ് മോഡൽ ഓട നിർമാണം തുടങ്ങി

irish-valanchery

വളാഞ്ചേരിയിൽ ഐറിഷ് മോഡൽ ഓട നിർമാണം തുടങ്ങി

വളാഞ്ചേരി: നഗരസഭയിൽ ഐറിഷ് മോഡൽ ഓട നിർമാണം തുടങ്ങി. പെരിന്തൽമണ്ണ, പട്ടാമ്പി റോഡുകളിലാണ് നിർമാണം നടക്കുന്നത്. തുടക്കത്തിൽ പെരിന്തൽമണ്ണ റോഡിലാണ് നിർമാ ണം ആരംഭിച്ചിട്ടുള്ളത്. രാത്രിയിൽ പണി നടക്കുന്നതിനാൽ ഗതാഗതതടസ്സമുണ്ടാകുന്നില്ലെന്ന പ്രത്യേകതയുമുണ്ട്.
irish-valanchery
ഏറെ പ്രതിഷേധങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് നഗരസഭ വെള്ളച്ചാലിന്റെ നിർമാണം ആരംഭിച്ചത്. വൈക്കത്തൂർ, പാങ്ങാടച്ചിറ, കൊട്ടാരം പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളുടെ കൂട്ടായ്മയായ വൈക്കത്തൂർ,പാങ്ങാടച്ചിറ കർമസമിതയുടെ പിന്തുണയും സഹകരണവും ഐറിഷ് മോഡൽ ഓട നിർമാണ പദ്ധതിക്കുണ്ട്. നഗരത്തിലെ ചില ഹോട്ടലുകൾ, കൂൾബാറുകൾ, ആസ്പത്രികൾ എന്നിവിടങ്ങളിൽനിന്നുള്ള മലിനജലം ഓടകളിലേക്ക് തുറന്നുവിടുന്നതിനാൽ പ്രദേശവാസികൾ ദുരിതത്തിലായിരുന്നു.
irish-valanchery
സ്ലാബുകൾ മാറ്റി ഓടകളിൽ പൊട്ടുകല്ലുകളും മണ്ണും നിറയ്ക്കുന്ന പണിയാണ് പുരോഗമിക്കുന്നത്. ഓടകൾ നികത്തിക്കഴിഞ്ഞാൽ റോഡിനരികിൽ മഴവെള്ളം മാത്രം ഒഴുകുന്നതിനുള്ള ചെറിയ വെള്ളച്ചാലുകൾ നിർമ്മിക്കും.പതിറ്റാണ്ടുകളായി തുടരുന്ന നഗരത്തിലെ മലിനജലപ്രശ്‌നത്തിന് പരിഹാരമാകുന്നതിന്റെ ആവേശത്തിലാണ് പൊതുജനങ്ങൾ. ഇതോടെ പാങ്ങാടച്ചിറയിലേയും കൊട്ടാരം തോട്ടിലേയും വെള്ളം ശുദ്ധമാകുന്നതോടൊപ്പം വൈക്കത്തൂർ പാടശേഖരവും ക്ഷേത്രപരിസരവും സംരക്ഷിക്കപ്പെടുകയും ചെയ്യും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!