തിരുന്നാവായയിൽ മഹാശിലാ കാല ചെങ്കൽ അറയും ആയുധങ്ങളും കണ്ടത്തി
തിരുനാവായ: മഹാ ശിലാ കാലത്ത് (ഇരുമ്പു യുഗം) ഉപയോഗിച്ചിരുന്ന ചെങ്കൽ അറയും [ചെറിയ കൽ ഗുഹ ] വിവിധ ഉപകരണങ്ങളുമാണ് തൃപ്രങ്കോട് വില്ലേജിൽ ബിരാൻചിറക്ക് അടുത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കണ്ടത്തിയത്. രണ്ട് മിറ്ററോളം നീളവും വിതിയും ഉണ്ട് ചതുരാകൃതിയിലുള്ള ഒരു കവാടവും ഉണ്ട്. വിടുനിർമ്മാണവുമായി ബന്ധപ്പെട്ട് കുഴി എടുക്കുമ്പോൾ ഗുഹയുടെ മുകൾ ഭാഗം തകർന്ന് വീഴുകയായിരുന്നു. ഗുഹക്കകത്ത് ചെറുതും വലുതുമായ നിരവധി മൺ പാത്രങ്ങൾ. ഇരുമ്പായുധങ്ങൾ, മുക്കാലി തുടങ്ങിയവയും കണ്ടത്തി .
സ്ഥല ഉടമ അറിയിച്ചതിനെ തുടർന്ന് മാമാങ്ക സ്മാരക കെയർടേക്കർ ചിറക്കൽ ഉമ്മർ, റി എക്കൗ കൗണ്സിലർ സി വി അഷ്റഫ്, അധ്യാപകനായ സൽമാൻ കരിമ്പനക്കൽ തുടങ്ങിയവർ സ്ഥലത്ത് എത്തി പരിശോധന നടത്തി .
റവന്യൂഅധികൃതർക്കും പുരാവസ്തു വകുപ്പിനും വിവരം നൽകി. തിരുന്നാവായയിലും പരിസരത്തും ധാരാളം മഹാശിലായുഗ കാല സ്മാരകങ്ങൾ നിലനിൽക്കുന്നുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here