രാഷ്ട്രം, നീതി, നിർഭയത്വം എന്ന പ്രമേയത്തിൽ ഐ.എസ്.എം. ജില്ലാ യുവ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു
കൽപ്പകഞ്ചേരി: രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും നീതിയും നിർഭയത്വവും പ്രധാനംചെയ്യാൻ രാഷ്ട്രം ഭരിക്കുന്നവർ തയ്യാറാകണമെന്ന് ഐ.എസ്.എം. ജില്ലാ യുവ ജാഗ്രത ആവശ്യപ്പെട്ടു. രാഷ്ട്രം, നീതി, നിർഭയത്വം എന്ന പ്രമേയത്തിൽ വൈലത്തൂരിൽ സംഘടിപ്പിച്ച യുവ ജാഗ്രത പൊൻമുണ്ടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുബൈർ ഇളയോടത്ത് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് റാഫി കുന്നുംപുറം അധ്യക്ഷനായി. ഡോ. കെ.ടി. അൻവർ സാദത്ത്, ആസിഫലി കണ്ണൂർ, റിഹാസ് പുലാമന്തോൾ, അബ്ദുൽകരീം എൻജിനീയർ, പി. മൂസക്കുട്ടി മദനി, പാറപ്പുറത്ത് മുഹമ്മദ്കുട്ടി ഹാജി, ജലീൽ വൈരങ്കോട്, ഷാനവാസ് പറവന്നൂർ, ഷരീഫ് കോട്ടയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here