HomeNewsPublic Issueപുതിയ സിം കാർഡ് കിട്ടാൻ ചില്ലറയല്ല പെടാപ്പാട്

പുതിയ സിം കാർഡ് കിട്ടാൻ ചില്ലറയല്ല പെടാപ്പാട്

sim-cards

പുതിയ സിം കാർഡ് കിട്ടാൻ ചില്ലറയല്ല പെടാപ്പാട്

മലപ്പുറം: ക്യാമറയ്ക്കു മുന്നിൽ കണ്ണടച്ചു നിൽക്കുക, പിന്നെ കണ്ണു തുറന്നു നിൽക്കുക, ഫോട്ടോ വിജയകരമായി അപ്‌ലോഡ് ആകുന്നതുവരെ ചിരിക്കുക, പിടലി ഇടത്തോട്ടും വലത്തോട്ടും തിരിക്കുക…! മൊബൈൽ ഫോണിനു പുതിയ സിം കാർഡ് എടുക്കാനും ഡ്യൂപ്ലിക്കറ്റ് കാർഡ് എടുക്കാനും പെടേണ്ട പാട് ഇപ്പോൾ ചില്ലറയല്ല സിം കാർഡിന് ആധാർ നിർബന്ധമാക്കേണ്ടതില്ലെന്ന സുപ്രീംകോടതി വിധിയെത്തുടർന്ന്, ബദൽമാർഗം തേടണമെന്ന ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നിർദേശപ്രകാരമാണു കഴിഞ്ഞ ദിവസം മുതൽ മൊബൈൽ സേവനദാതാക്കൾ പുതിയ ആപ്ലിക്കേഷൻ വഴി റജിസ്റ്റർ ചെയ്തു സിം കാർഡുകൾ നൽകിത്തുടങ്ങിയത്.
airtel
നടപടികളിലെ സങ്കീർണത മൂലം പലയിടത്തും സിം കാർഡ് ആക്ടിവേറ്റ് ചെയ്യുന്നതു പാളി. ഇതിനു പുറമെയാണ്, ഉപയോക്താവിന്റെ ‘ലൈവ്’ ഫോട്ടോ വേണമെന്ന നിർദേശം. പ്രത്യേക ആപ്ലിക്കേഷനിലൂടെ ഫോട്ടോ എടുത്തു അപ്‌ലോഡ് ചെയ്യണം. ഉപയോക്താവ് ജീവിച്ചിരിക്കുന്ന ആളാണെന്നു തെളിയിക്കാനാണ് ‘ലൈവ് ഫോട്ടോ’. ഫോട്ടോയെടുക്കുമ്പോൾ കണ്ണടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതിനു പുറമെ മന്ദഹസിക്കുകയും വേണം. ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതു പരാജയപ്പെട്ടാൽ വീണ്ടും ചിരിച്ചു പോസ് ചെയ്യണം.
sim-card
ഇതു പല കടകളിലും സ്ത്രീകളുടെ പ്രതിഷേധത്തിനു കാരണമാകുന്നു. പ്രത്യേക ആപ്ലിക്കേഷൻ വഴി എടുക്കുന്ന ഫോട്ടോ വേറൊരു മൊബൈൽ ഫോണിൽ സേവ് ചെയ്യപ്പെടില്ലെങ്കിലും ഫോട്ടോ ദുരുപയോഗം ചെയ്യുമെന്ന പേടിയാണു സ്ത്രീകൾക്കെന്നു മൊബൈൽ ഫോൺ റീട്ടെയ്‌ലേഴ്സ് അസോസിയേഷൻ കേരള ഭാരവാഹികൾ പറയുന്നു പുതിയ നിർദേശത്തിനെതിരെ കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകാൻ ആലോചിക്കുകയാണു സംഘടന.
kasa-blue-interiors
ഫോട്ടോയും തിരിച്ചറിയൽ രേഖയും അപ്‌ലോഡ് ചെയ്യുന്നതിലെ സങ്കീർണത മൂലം സമയനഷ്ടവും ഉണ്ടാകുന്നു. ഇത് ആദ്യഘട്ടത്തിലെ പ്രശ്നമാണെന്നാണു മൊബൈൽ സേവന ദാതാക്കളുടെ വാദം. ഫോട്ടോയും രേഖകളും ദുരുപയോഗം ചെയ്തു. മറ്റാരെങ്കിലും സിം കാർഡ് കണക്‌ഷൻ എടുത്തിരുന്ന പതിവ് ലൈവ് ഫോട്ടോ വരുന്നതോടെ ഇല്ലാതാകുമെന്നും അവർ അവർ ചൂണ്ടിക്കാട്ടുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!