വളാഞ്ചേരി- പെരിന്തല്‍മണ്ണ പാതയിലൂടെയുള്ള യാത്രാ ദുരിതം വര്‍ധിച്ചു
കനത്ത മഴയില്‍ വളാഞ്ചേരി- പെരിന്തല്‍മണ്ണ പാതയിലൂടെയുള്ള യാത്രാദുരിതം വര്‍ധിച്ചു. വെങ്ങാട് മുതല്‍ അങ്ങാടിപ്പുറം വരെയുള്ള ഭാഗങ്ങള്‍ ശോചനീയാവസ്ഥയിലായതോടെ ചെറുവാഹനങ്ങളുള്‍പ്പെടെ കാല്‍നടയാത്രക്കാര്‍പോലും ബുദ്ധിമുട്ടനുഭവിക്കുകയാണ്. നാല് മാസം മുമ്പ് അറ്റകുറ്റപ്പണി ചെയ്ത റോഡിന്റെ അവസ്ഥ പരിതാപകരമാണ്. വളാഞ്ചേരിയില്‍ നിന്നും പെരിന്തല്‍മണ്ണ വഴി ആയിരത്തിലധികം വാഹങ്ങളാണ് ദിനംപ്രതി ഇതിലൂടെ കടന്നുപോകുന്നത്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് ഇതുവഴി യാത്രചെയ്യാന്‍ ബുദ്ധിമുട്ടുന്നത്. മഴ പെയ്ത് ചെളിയും കുഴിയുമായി പാതയില്‍ ഗതാഗതപ്രശ്‌നം രൂക്ഷമാകുകയാണ്. കാല്‍നടയാത്രക്കാരെയും ഇത് ഏറെ ബാധിക്കുന്നുണ്ട്. അത്യാഹിത വിഭാഗക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആശ്രയിക്കുന്ന പ്രധാന പാത കൂടിയാണിത്. റോഡ് വീണ്ടും തകര്‍ന്നതോടെ യാത്രക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here