HomeNewsPoliticsപോക്സോ കേസിലെ പ്രതിയായ കൗൺസിലറെ സി.പി.എം. സംരക്ഷിക്കുന്നു- ലീഗ്

പോക്സോ കേസിലെ പ്രതിയായ കൗൺസിലറെ സി.പി.എം. സംരക്ഷിക്കുന്നു- ലീഗ്

valanchery-muncipality

പോക്സോ കേസിലെ പ്രതിയായ കൗൺസിലറെ സി.പി.എം. സംരക്ഷിക്കുന്നു- ലീഗ്

വളാഞ്ചേരി: പോക്സോ കേസിലെ പ്രതിയും നഗരസഭയിലെ 32-ാം ഡിവിഷനിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട സി.പി.എം. സ്വതന്ത്ര കൗൺസിലറുമായ നടക്കാവിൽ ഷംസുദ്ദീൻ രാജി വെക്കാതിരിക്കുന്നതിന്റെ കാരണമെന്തെന്ന് സി.പി.എം. വിശദീകരിക്കണമെന്ന് മുസ്‌ലിംലീഗ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
perfect
കേസുണ്ടായപ്പോൾ കൗൺസിലറോട് രാജിവെക്കാൻ ആവശ്യപ്പെടുമെന്നായിരുന്നു അന്ന് സി.പി.എം. ജില്ലാസെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ പ്രതിക്ക് ലീവ് അനുവദിക്കണമെന്ന നിലപാടായിരുന്നു നഗരസഭ കൗൺസിൽ യോഗത്തിൽ ഇടത് കൗൺസിലർമാർ സ്വീകരിച്ചത്.
iuml
വളാഞ്ചേരി പോലീസിൽനിന്ന് ഇദ്ദേഹത്തിന് വലിയതോതിലുള്ള സഹായം ലഭിക്കുന്നുണ്ടെന്നും ജാമ്യം ലഭിക്കുകയാണെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ചുൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾ നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. അഷറഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, മൂർക്കത്ത് മുസ്തഫ, സി. അബ്ദുൾനാസർ, കെ. മുസ്തഫ, സി. ദാവൂദ്, സി.എം. റിയാസ്, ടി.കെ. സലീം, ഒ.പി. റൗഫ് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!