പോക്സോ കേസിലെ പ്രതിക്ക് രാജ്യംവിടാൻ അവസരമൊരുക്കിയത് അപലപനീയം -മുസ്‌ലിംലീഗ്
വളാഞ്ചേരി: പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയും വളാഞ്ചേരി നഗരസഭയിലെ ഇടതുപക്ഷ കൗൺസിലറുമായ നടക്കാവിൽ ഷംസുദ്ദീന് രാജ്യംവിടാൻ പോലീസ് എല്ലാ അവസരങ്ങളുമൊരുക്കിക്കൊടുത്തതായി സംശയിക്കുന്നുവെന്ന് മുസ്‌ലിംലീഗ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ആരോപിച്ചു.
പോലീസ് ഇയാളുെട പാസ്‌പോർട്ട് പിടിച്ചുവെക്കാത്തത് ദൂരൂഹതയുണ്ടാക്കുന്നു. സി.പി.എം. പ്രാദേശിക നേതൃത്വത്തിന്റെ സഹായത്തോടെയാണ് ഒളിച്ചുകടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുസ്‌ലിംലീഗ് പ്രസ്താവനയിൽ പറയുന്നു.
പ്രതിയെ രക്ഷിക്കാൻ സി.പി.എം. നടത്തുന്ന ശ്രമത്തിനെതിരേ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നേതൃത്വം വ്യക്തമാക്കി. പ്രസിഡന്റ് അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷനായി. സലാം വളാഞ്ചേരി, ടി.കെ. ആബിദലി, സി. അബ്ദുന്നാസർ, മൂർക്കത്ത് മുസ്തഫ, സി. ദാവൂദ്, മുഹമ്മദാലി നീറ്റുകാട്ടിൽ, കെ. മുസ്തഫ, ടി.കെ. സലീം, പി.പി. ഷാഫി എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here