സുബ്രഹ്മണ്യന് ആശ്വാസമായി ലീഗിന്റെ കപ്പ ചാലഞ്ച്
തേഞ്ഞിപ്പലം: പെരുവള്ളൂരിൽ ലീഗിന്റെ കപ്പ ചാലഞ്ച് കർഷകനായ സുബ്രഹ്മണ്യന് ഏറെ ആ ശ്വാസമായി. പെരുവള്ളൂർ കെ.കെ പടി സ്വദേശി അയ്യപ്പൻ ചാലിൽ – സുബ്രമണ്യന്റെ അര ഏക്കിൽ അധികം വരുന്ന വിതരണത്തിനായ് കപ്പ വിലക്ക്പ ഞ്ചായത്ത് മുസ്ലിം ലീഗ് വാങ്ങിയത്. പിന്നീട് വൈറ്റ് ഗാർഡ് വളണ്ടിയർമാരും യൂത്ത് ലീഗ് പ്രവർത്തകരും പറിച്ചെടുക്കു കയും പഞ്ചായത്ത് മുസ്ലിം ലീഗ് വില കൊടുത്ത് വാങ്ങി കടലോര മേഖലയിലെ വിവിധ ഭാഗങ്ങളിൽ സൗജന്യമായ് വിതരണം നടത്തി. അപ്രതീക്ഷ മായ കാലവർഷ ത്തിൽ കപ്പ പറിച്ച് വിൽക്കാനാ വതെ വിഷമിച്ചിരിക്കുന്ന ഘട്ടത്തിലാണ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി കപ്പ ചാലഞ്ചായി മൊത്തമായി വാങ്ങി വിതരണം നടത്തിയത്. വറുതിയിലായ കടപ്പുറം നിവാസികൾക്ക് കപ്പ സൗജന്യമായ് ലഭിച്ചത് വലിയ ആശ്വാസമായി . പെരുവള്ളൂരിൽ നിന്ന് മാത്രം 4 ടൺ കപ്പയാണ് ഇന്നെലെ കടപ്പുറത്ത് വിതരണം ചെയ്തത്.ഇസ്മയിൽ കാവുങ്ങൽ. പി എം അഷ്റഫ്, പി സി ബീരാൻ കുട്ടി, പി മുഹമ്മദ്, പി ഇബ്രാഹിം , ഇ കെ ലത്തീഫ് , പി കോയ , എ എം അൻസാർ , എ മുനീർ , അബ്ദുറ്റിമാൻ ,സി സലാം, പി.എം ഹനീഫ, എസി അയൂബ് , . ടി കെ അഷ്റഫലി ടി. എന്നിവർ നേതൃ ത്വം കൊടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here