HomeNewsPoliticsപ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ സർക്കാർ അനാസ്ഥ ആരോപിച്ച് ഇരിമ്പിളിയം വില്ലേജ് ഓഫീസിലേക്ക് ലീഗ് മാർച്ച്

പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ സർക്കാർ അനാസ്ഥ ആരോപിച്ച് ഇരിമ്പിളിയം വില്ലേജ് ഓഫീസിലേക്ക് ലീഗ് മാർച്ച്

iuml-irimbiliyam

പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ സർക്കാർ അനാസ്ഥ ആരോപിച്ച് ഇരിമ്പിളിയം വില്ലേജ് ഓഫീസിലേക്ക് ലീഗ് മാർച്ച്

ഇരിമ്പിളിയം: പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ LDF സർക്കാർ കാണിക്കുന്ന അനാസ്ഥയ്ക്ക് എതിരെ ഇരിമ്പിളിയം പഞ്ചായത്ത് മുസ്ലിം യൂത്ത്‌ ലീഗ്‌ വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.പ്രളയ ബാധിതരുടെ കണക്കെടുപ്പ് ഉടൻ പൂർത്തിയാക്കുക,പ്രഖ്യാപിച്ച പ്രളയ ദുരിതാശ്വാസ ഫണ്ട് ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.ശനിയാഴ്ച്ച (19/10/2019) രാവിലെ പത്ത് മണിക്ക് വലിയകുന്നിൽ നിന്നും മാർച്ച് ആയി ആരംഭിക്കുകയും വില്ലേജ് ഓഫീസ് പരിസരത്ത് ധർണ്ണയായിട്ടും ആണ് സംഘടിപ്പിച്ചത്.ധർണ്ണയുടെ ഉൽഘാടനം മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി സലീം കുരുവമ്പലം നിർവഹിച്ചു.
iuml-irimbiliyam
സലാം വളാഞ്ചേരി മുഖ്യ പ്രഭാഷണവും കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ ഹാജി,മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞാപ്പ,ജനറൽ സെക്രട്ടറി മാനുപ്പ മാസ്റ്റർ,കുഞ്ഞിമൊയ്‌ദീൻ മാസ്റ്റർ,ഷമീം മാസ്റ്റർ,ശാഫിമാസ്റ്റർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റജുലാ നൗഷാദ്,ക്ഷേമ കാര്യ കമ്മിറ്റി ചെയർമാൻ അമീർ വി.ടി,കോട്ടക്കൽ മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് അംജദ്,ആഷിഖ് എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.ചടങ്ങിൽ ഇരിമ്പിളിയം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സാജിദ് മാസ്റ്റർ സ്വാഗതവും പ്രസിഡന്റ് മാനുപ്പ ആദ്യക്ഷതയും മുജീബ് നന്ദിയും നിർവഹിച്ചു.ധർണ്ണയ്ക്ക് ശേഷം വൈറ്റ് ഗാർഡ് അംഗങ്ങളുടെയും യൂത്ത് ലീഗ് പ്രവർത്തകരുടെയും നേതൃത്വത്തിൽ വില്ലേജ് ഓഫീസ് പരിസരം ശുചീകരിച്ചു.മാർച്ചിന് ഷാനു തുടിമൽ,ബാബു ഏർകോട്ടിൽ,സുബൈർ വേണ്ടല്ലൂർ,ടി.പി.കെ.അബ്ദുള്ള, സൈനു ചോലപ്രറോഡ്,യൂസഫലി കൊടുമുടി എന്നിവർ നേതൃത്വം കൊടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!