HomeNewsPoliticsവട്ടപ്പാറയിലെ അപകടങ്ങൾ: അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ സെക്രട്ടേറിയറ്റിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് മുസ്‌ലിംലീഗ്

വട്ടപ്പാറയിലെ അപകടങ്ങൾ: അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ സെക്രട്ടേറിയറ്റിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് മുസ്‌ലിംലീഗ്

iuml-vattappara-protest

വട്ടപ്പാറയിലെ അപകടങ്ങൾ: അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ സെക്രട്ടേറിയറ്റിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് മുസ്‌ലിംലീഗ്

വളാഞ്ചേരി : ദേശീയപാത 66-ലെ അപകടക്കെണിയായ വട്ടപ്പാറയിൽ തുടരുന്ന അപകടങ്ങൾക്ക് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോട്ടയ്ക്കൽ നിയോജകമണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി സമരത്തിനൊരുങ്ങുന്നു. സമരത്തിന് മുന്നോടിയായി കഞ്ഞിപ്പുരയിൽ സംഘടിപ്പിച്ച ധർണയിൽ ദുരന്തം അവസാനിപ്പിക്കാൻ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്ക് വ്യാപിപ്പിക്കുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.
iuml-vattappara-protest
മണ്ഡലം പ്രസിഡന്റ് ബഷീർ രണ്ടത്താണി ധർണ ഉദ്ഘാടനം ചെയ്തു. സിദ്ദിഖ് പരപ്പാര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, ഭാരവാഹികളായ എ.പി. മൊയ്തീൻകുട്ടി, വി.എ. റഹ്മാൻ, അമാന മാനുഹാജി, കെ.എം. കുഞ്ഞിപ്പ, പി. ഷെരീഫ്, സലീം ചാപ്പനങ്ങാടി, അഹമ്മദ് മേലേതിൽ, മൊയ്തു എടയൂർ തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. മാനുപ്പ, എം.പി. ഹസീന ഇബ്രാഹിം, ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി, സുലൈഖാബി, ഷരീഫ ബഷീർ, ടി.കെ. ആബിദലി, മുഹമ്മദലി നീറ്റുകാട്ടിൽ തുടങ്ങിയവർ ധർണയ്ക്ക് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!