പാഠപുസ്തകം ലഭിച്ചില്ല; കോപ്പികൾ വിതരണം ചെയ്ത് വളാഞ്ചേരിയിലെ ലീഗ് പ്രവർത്തകർ
വളാഞ്ചേരി: കോവിഡിന്റെ പേരിൽ സർക്കാർ ടെക്സ്റ്റ് ബുക്ക് അച്ചടിച്ച് വിതരണം ചെയ്യുന്നില്ലെന്നാരോപിച്ച് കക്കാട്ടുപാറ കളിയാല പ്രദേശങ്ങളിൽ മുസ്ലിം ലീഗ് പാഠപുസ്തകത്തിന്റെ കോപ്പി വിതരണം ചെയ്തു. മദ്യ വിതരണത്തിന് ആപ്പുണ്ടാക്കിയ സർക്കാർ ഒരു തലമുറയുടെ വിദ്യാഭ്യാസത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തി. ഒരു ഡൗൺലോഡ് ലിങ്ക് അയച്ചുകൊടുത്താൽ എല്ലാവർക്കും പാഠപുസ്തകം ലഭിക്കില്ല. സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ബാധ്യത ലിങ്കയച്ചാൽ തീരുന്നതല്ലെന്ന് സർക്കാരിനെ ഓർമ്മിപ്പിക്കാനാണ് കോപ്പികൾ നൽകിയത്. പ്രദേശത്തെ 1 മുതൽ 4 വരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പാഠപുസ്തകങ്ങൾ കോപ്പിയെടുത്തു നൽകി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എം അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ദാവൂദ് മാസ്റ്റർ, പി.പി ശാഫി, മുഹ്സിൻ, ജാഫർ വാഫി, സലാം കവറൊടി, കരീം മണ്ണത്ത്, നിയാസ് പാറക്കൽ, ഇബ്രാഹിം ഫൈസൽ, ശിഹാബ് പാറക്കൽ, ജസീൽ വേളൂർ, ഉവൈസ് സംബന്ധിച്ചു.
Summary:iuml workers at kakkattupara distributed textbook copies to the students
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here