രുചിഭേദങ്ങളൊരുക്കാൻ ഇന്ന് വളാഞ്ചേരിയിൽ ചക്ക മഹോത്സവം
വളാഞ്ചേരി:’വലിച്ചെറിഞ്ഞു കളയേണ്ട ഒരു സാധനമല്ല, ഔഷധ ഗുണത്തോടൊപ്പം മികച്ച വരുമാനവും തരുന്ന ഉത്പന്നവും കൂടിയാണ് ചക്ക’ എന്ന സന്ദേശം പകർന്നുനൽകാൻ വളാഞ്ചേരി നഗരസഭാ കുടുംബശ്രീ സിഡിഎസും ഷെൽട്ടറും സംയുക്തമായി ‘ചക്ക മഹോൽത്സവം’ സംഘടിപ്പിക്കുന്നു. ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമായി അംഗീകരിക്കപ്പെട്ടതിനെ തുടർന്ന് ഈ വർഷത്തെ ചക്ക സീസൺ ഉത്സവമായി ആഘോഷിക്കാൻ കുടുംബശ്രീ ജില്ലാ മിഷനും വിരമിച്ച അദ്ധ്യാപകരുടെ കൂട്ടായ മയായ ഷെൽട്ടറും തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 30/04/2018 രാവിലെ 9.30 മണി മുതൽ കാവുംപുറം എ.എം.യു.പി സ്കൂളിൽ വെച്ച് ചക്ക മഹോൽത്സവം സംഘടിപ്പിക്കുന്നത്. വൈവിധ്യം നിറഞ്ഞ ചക്കവിഭവങ്ങളൊരുക്കാനുള്ള പരിശീലനവും വിപണനമേളയും ഉണ്ടായിരിക്കുന്നതാണ്. ചക്ക മഹോത്സവം അവസാനിക്കുന്നതോടെ നഗരസഭയിലെ എല്ലാ വിടുകളിലും ചക്ക വിഭവങ്ങളുടെ പോഷക – ഔഷധ പ്രാധാന്യത്തെപ്പറ്റിയുള്ള അവബോധമുണ്ടാക്കുകയുമാണ് ലക്ഷ്യം.
ചക്ക ജാം, ചക്ക സ്ക്വാഷ്, ചക്ക വരട്ടിയത്, തേൻ, ബജി, വട, കഞ്ഞി, പുഴുക്ക്, സൂപ്പ്……..etc മുതലായവ നിർമിക്കാനുള്ള പ്രത്യാഗ പരിശീലനം ഉണ്ടായിരിക്കുന്നതാണ്…
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here