വൈവിധ്യമോടെ ചക്ക-മാമ്പഴം മേള വളാഞ്ചേരിയില്‍ തുടങ്ങി
വളാഞ്ചേരി: വളാഞ്ചേരിയില്‍ ചക്ക-മാമ്പഴം മേള തുടങ്ങി. ചക്കയുടെ മുന്നൂറിലധികവും മാങ്ങയുടെ ഇരുപത്തഞ്ചോളവും വിഭവങ്ങളാണ് പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായുള്ളത്.
ചക്കക്കുരുകൊണ്ടുള്ള പുട്ടുപൊടി, ഉണ്ണിയപ്പം, ചമ്മന്തിപ്പൊടി, സ്‌ക്വാഷ് തുടങ്ങിയ അപൂര്‍വം ഉത്പന്നങ്ങള്‍ മേളയുടെ സവിശേഷതയാണെന്ന് ഭാരവാഹികളായ റെജി തോമസ്, എബി ഫ്രാന്‍സിസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പഴുത്ത ചക്കയും തേന്‍, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയവയും മേളയിലുണ്ട്.
അഖിലകേരള ജാക്ക്ഫ്രൂട്ട് പ്രൊമോഷന്‍ അസോസിയേഷനും മലബാര്‍ മാവ് കര്‍ഷകസമിതിയും കണ്ണൂര്‍ ഇരിട്ടിയിലെ എസ്‌പോസല്‍ കൗണ്‍സില്‍ ഓഫ് റിസോഴ്‌സസും ചേര്‍ന്നാണ് ചക്ക-മാമ്പഴ മേള ഒരുക്കിയത്.
ഇരുപതുദിവസത്തെ മേള ആബിദ്ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. നഗരസഭാ ഉപാധ്യക്ഷന്‍ കെ.വി. ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ആദ്യവില്‍പ്പന നഗരസഭാ പ്രതിപക്ഷനേതാവ് ടി.പി. അബ്ദുള്‍ഗഫൂര്‍ നിര്‍വഹിച്ചു. ഇ.പി. അച്യുതന്‍, ടി. ഷിഹാബുദ്ദീന്‍, കെ.പി. അബ്ബാസ്, കെ.പി. ശങ്കരന്‍, എബി ഫ്രാന്‍സിസ്, റെജി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here