കലക്ടറായി ജാഫർ മാലിക് ചുമതലയേറ്റു
മലപ്പുറം: ജില്ലയിലെ പുതിയ കലക്ടറായി ജാഫർ മാലിക് ചുമതലയേറ്റു. നിലവിലെ കലക്ടർ അമിത് മീണ ചുമതല കൈമാറി. പെരിന്തൽമണ്ണ സബ് കലക്ടർ അനുപം മിശ്ര, എഡിഎം ടി വിജയൻ, ഡെപ്യൂട്ടി കലക്ടർമാരായ എം കെ അനിൽകുമാർ, ചാമിക്കുട്ടി, ഡോ. ജെ ഒ അരുൺ, മധു, തിരൂർ ആർഡിഒ സുനിൽകുമാർ, ഫിനാൻസ് ഓഫീസർ എൻ സന്തോഷ്‌കുമാർ, വിവിധ വകുപ്പ് മേധാവികൾ, കലക്ടറേറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ജാഫർ മാലിക് രാജസ്ഥാൻ സ്വദേശിയാണ്. പെരിന്തൽമണ്ണ സബ് കലക്ടറായി ജോലിചെയ്തിട്ടുണ്ട്. ഭാര്യ ഫർസാന പർവീൻ ഐഎഎസ് ഉദ്യോഗസ്ഥയാണ്. അനെർട്ട്, ലോട്ടറി വകുപ്പ് ഡയറക്ടറായി നിയമിതനായ മുൻ കലക്ടർ അമിത് മീണക്ക് മലപ്പുറം കലക്ടറേറ്റ് റിക്രിയേഷൻ ക്ലബ‌് യാത്രയയപ്പ് നൽകി. ജാഫർ മാലിക് അധ്യക്ഷനായി. റിക്രിയേഷൻ ക്ലബ്ബിന്റെ ഉപഹാരം എഡിഎം ടി വിജയനും ജീവനക്കാരും കൈമാറി. തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ഉപഹാരം ഡെപ്യൂട്ടി കലക്ടർ എം കെ അനിൽകുമാർ നൽകി. കലക്ടറേറ്റ് ജീവനക്കാരനായ രജീഷ് ബാബു വരച്ച പോർട്രെയ്റ്റ് ചിത്രവും കൈമാറി. റിക്രിയേഷൻ ക്ലബ്ബിന്റെ ലോഗോ അമിത് മീണ പ്രകാശ നംചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here