വളാഞ്ചേരി നഗരസഭയിൽ ജാഗ്രതാ സമിതി പരിശീലനം സംഘടിപ്പിച്ചു
വളാഞ്ചേരി:സംസ്ഥാന വനിതാ കമ്മീഷനും വളാഞ്ചേരി നഗരസഭയും സംയുക്തമായി ജാഗ്രത സമിതിയുടെ പ്രസക്തി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. നഗരസഭാ ഹാളിൽ വെച്ച് നടന്ന പരിശീലനം നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉൽഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഇ.എം രാധ മുഖ്യപ്രഭാഷണം നടത്തി.
ജാഗ്രതാ സമിതിയുടെ പ്രസക്തി എന്ന വിഷയത്തിൽ ബിജു ക്ലാസ്സ് എടുത്തു .നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സി.എം റിയാസ് ,മുജീബ് വാലാസി ,ഇബ്രാഹിം മാരാത്ത്, റൂബി ഖാലിദ്, വളാഞ്ചേരി സബ് ഇൻസ്‌പെക്ടർ സോമസുന്ദരൻ, ഡിവിഷൻ കൗൺസിലർമാർ, CDS ചെയർപേഴ്സൺ, അംഗൻവാടി പ്രവർത്തകർ ,മുൻസിപ്പൽ തല ജാഗ്രത സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ICDS സൂപ്പർവൈസർ ശാന്ത കുമാരി സ്വാഗതവും, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ് നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here