HomeNewsLaw & Orderഗതാഗതക്കുരുക്കുണ്ടാക്കി, ചോദ്യം ചെയ്തവർക്ക് നേരെ അസഭ്യവർഷം ചൊരിഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ; മണിക്കൂറുകൾക്കകം നടപടിയെടുത്ത് പോലീസ്.

ഗതാഗതക്കുരുക്കുണ്ടാക്കി, ചോദ്യം ചെയ്തവർക്ക് നേരെ അസഭ്യവർഷം ചൊരിഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ; മണിക്കൂറുകൾക്കകം നടപടിയെടുത്ത് പോലീസ്.

bus seized

ഗതാഗതക്കുരുക്കുണ്ടാക്കി, ചോദ്യം ചെയ്തവർക്ക് നേരെ അസഭ്യവർഷം ചൊരിഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ; മണിക്കൂറുകൾക്കകം നടപടിയെടുത്ത് പോലീസ്.

വളാഞ്ചേരി: സ്ഥിരം ഗതാഗതക്കുരുക്കുണ്ടാകാറുള്ള വളാഞ്ചേരിയിൽ വളരെ ബുദ്ധിമുട്ടിയാണ് വാഹനങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ സ്വകാര്യ ബസുകൾ പോലുള്ള വലിയ വാഹനങ്ങൾ വരി തെറ്റിച്ച് കയറി ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്. ഇത്തരത്തിലുള്ള ഒരു സംഭവത്തിനാണ് ഇന്നലെ വളാഞ്ചേരി സാക്ഷ്യം വഹിച്ചത്.
പട്ടാമ്പി-വളാഞ്ചേരി റൂട്ടിലോടുന്ന കാളിയത്ത് ബസിലെ ജീവനക്കാരാണ് നാട്ടുകാരോട് കയർത്ത് പണി വാങ്ങിയത്. തിരക്കേറിയ സമയത്ത് വരിതെറ്റിച്ച് കയറിവന്ന ബസ് മറുദിശയിൽ വന്ന കാറിനുമുന്നിൽ കുടുങ്ങി. കാർ മാറ്റാൻ ബസ് ഡ്രൈവർ ആവശ്യപ്പെട്ടെങ്കിലും അതിന് കാർ ഡ്രൈവർ വഴങ്ങിയില്ല. ഇതേ തുടർന്ന് ബസ് ഡ്രൈവറും ജീവനക്കാരും ഒന്നിച്ച് കാർ ഡ്രൈവർക്ക് നേരെ അസഭ്യവർഷം തുടങ്ങി. ഇതു കണ്ട് ബസുകാരെ ചോദ്യം ചെയ്ത നാട്ടുകാർക്കു നേരെയും ബസുകാർ അസഭ്യവർഷം നടത്തി. ഇതെല്ലാം വഴിയരികിൽ നിന്ന മറ്റൊരാൾ റെക്കോർഡ് ചെയ്യുകയും പോലീസിന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു.
നിഅയമലംഘനം നടത്തുകയും പൊതുസ്ഥലത്ത് വച്ച് അസഭ്യം പറയുകയും ചെയ്ത് ബസ് ജീവനക്കാർക്കുള്ള പണി പിന്നാലെ എത്തി. മണിക്കൂറുകൾക്കം വളാഞ്ചേരി സി.ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള ജനമൈത്രി പോലീസ് ബസിനെയും ഡ്രൈവരെയും പിടികൂടി കസ്റ്റഡിയിലെടുത്തു.

ബസുകാരുടെ മോശം പെരുമാറ്റത്തെക്കുറിച്ചുള്ള ചർച്ചക്കൊപ്പം വളാഞ്ചേരിയിലെ ജനമൈത്രി പോലീസിനു കയ്യടിക്കുകയാണ് ഇന്ന് വളാഞ്ചേരിക്കാർ.
വീഡിയോ കാണാം:


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!