ജാനകി ടീച്ചർക്ക് സ്നേഹാദരമൊരുക്കി ഇരിമ്പിളിയം അമ്പാൾ പൗരാവലി
ഇരിമ്പിളിയം: ഇരുമ്പിളിയം അമ്പാളിൽ അങ്കണവാടിയിൽ നിന്നും വിരമിക്കുന്ന ജാനകിക്കുള്ള സ്‌നേഹാദരം പരിപാടി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാനുപ്പ, മെമ്പർ ഖദീജ, ദാസൻ തൈക്കാട് ,ജയപ്രകാശൻ, ജയചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. കുടുംബശ്രീ അംഗങ്ങളുടെ മെഗാ തിരുവാതിരകളി, അങ്കൺവാടി കുട്ടികളുടെ കലാപരിപാടികൾ, ഗാനമേള എന്നിവ അരങ്ങേറി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here