HomeNewsPoliticsഇടത് സർക്കാരിനെതിരെ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഹസ്സൻ; ജനമോചന യാത്രക്ക് മലപ്പുറത്ത് വൻ സ്വീകരണം

ഇടത് സർക്കാരിനെതിരെ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഹസ്സൻ; ജനമോചന യാത്രക്ക് മലപ്പുറത്ത് വൻ സ്വീകരണം

yatra malappuram

ഇടത് സർക്കാരിനെതിരെ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഹസ്സൻ; ജനമോചന യാത്രക്ക് മലപ്പുറത്ത് വൻ സ്വീകരണം

മലപ്പുറം: തേനും പാലും ഒഴുക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയ ഇടതു സർക്കാർ കേരളത്തിൽ രക്തവും മദ്യവുമാണ് ഒഴുക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. ഫാഷിസത്തിനും അക്രമത്തിനുമെതിരെ സംഘടിപ്പിച്ച ‘ജനമോചന യാത്ര’യ്ക്കു ജില്ലയിൽ നൽകിയ സ്വീകരണ യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റൻ കൂടിയായ അദ്ദേഹം. കൊണ്ടോട്ടി, നിലമ്പൂർ, മലപ്പുറം, എടപ്പാൾ എന്നിവിടങ്ങളിൽ പ്രവർത്തകർ യാത്രയ്ക്കു സ്വീകരണമൊരുക്കി.
yatra malappuram
ഇടതുഭരണത്തിൽ പൊലീസ് സ്റ്റേഷനുകൾ ‘കോൺസെൻട്രേഷൻ ക്യാംപു’കളായി മാറി. പാലത്തിന്റെ ബലത്തിനുവേണ്ടി പണ്ടുകാലത്തു മൃഗബലി നടത്താറുള്ളതുപോലെ സർക്കാരിന്റെ നിലനിൽപിനായി 24 പേരെ നരബലിക്കു വിട്ടുകൊടുത്ത ഏകാധിപതിയാണു പിണറായി വിജയൻ. കാവൽക്കാരനായി വന്ന നരേന്ദ്ര മോദി ഇപ്പോൾ കൊള്ളക്കാരനായി മാറി. ദേശീയതയെയും വർഗീയതയെയും കൂട്ടിക്കുഴച്ച് മതാധിഷ്ഠിത രാജ്യമാക്കി ഇന്ത്യയെ മാറ്റാനാണു ബിജെപി ശ്രമം.
വിവിധയിടങ്ങളിലായി രാജ്മോഹൻ ഉണ്ണിത്താൻ, ബെന്നി ബഹനാൻ, തമ്പാനൂർ രവി, ശൂരനാട് രാജശേഖരൻ, ടി.സിദ്ദീഖ്, കെ.പി.അനിൽകുമാർ, കെ.പി.കുഞ്ഞിക്കണ്ണൻ, ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ്, മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി യു.എ.ലത്തീഫ്, പി.ടി.അജയ് മോഹൻ, കെ.പി.അബ്ദുൽ മജീദ്, വി.എ.കരീം, ഇ.മുഹമ്മദ്കുഞ്ഞി, എം.ഹരിപ്രിയ, ഫാത്തിമ റോഷ്ന തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!