നാടിനൊപ്പം കൈമെയ് മറന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വളാഞ്ചേരി കൂട്ടായ്മയും ജനമൈത്രി പോലീസും
വളാഞ്ചേരി: കേരളം അഭിമുഖീകരിക്കുന്ന പ്രളയകെടുതിയിൽ താങ്ങും തണലുമാകാൻ ഡോ: എൻ എം മുജീബ് റഹ്മാൻ കൺവീനറായി തുടങ്ങിയ വളാഞ്ചേരി കൂട്ടായ്മ ഒത്തൊരുമിച്ച് ധനശേഖരണം തുടങ്ങുകയും അർഹരായവർക്കെത്തിക്കാനുള്ള പ്രവർത്തനത്തിനിടയിലാണ് വളാഞ്ചേരിയുടെ അടുത്ത പ്രദേശങ്ങളായ കൊടുമുടി, ഇരുമ്പിളിയും, വെണ്ടല്ലൂർ, ദ്വീപ്, കരിങ്കല്ലത്താണി തുടങ്ങിയ സ്ഥലങ്ങളിൽ പ്രളയദുരിതം നിറഞ്ഞത്.
വളരെ പെട്ടെന്ന് കൂട്ടായ്മ സജീവമായി രംഗത്തിറങ്ങി അഭിമാനപൂർവ്വമായ സഹായ സഹകരണങ്ങളുമായി തോളോട് തോൾ ചേർന്ന പ്രവർത്തനങ്ങൾ, ജനപ്രതിനിധികളും സന്നഗ്ദ സംഘടനകളും വ്യക്തികളും പെരുമഴയും കുത്തിയൊലിക്കുന്ന വെള്ളവും ഒഴുകിയെത്തുന്ന ഇഴജന്തുക്കളെപ്പോലും കാര്യമാക്കാത്ത രക്ഷാപ്രവർത്തനങ്ങളിൽ വളാഞ്ചേരി യുവത്വങ്ങൾ, ഈ നാടും നാട്ടുകാരും ഞങ്ങളൊന്നാണെന്ന് വിളിച്ചു പറയുന്ന ദിനരാത്രങ്ങൾ.
നിമിഷങ്ങൾ കൊണ്ട് വാട്സപ്പ് കൂട്ടായ്മകൾ പരിഹാരങ്ങളുമായി ഇവിടെ കാണുന്നത് ഇന്നത്തെ തലമുറയുടെ സ്വയം അർപ്പിക്കുന്ന മനോഭാവമാണ്. ഒന്നും ആഗ്രഹിക്കാതെ മറ്റൊരു ജീവൻ രക്ഷിക്കാനുള്ള കടമയായി കണ്ട് പ്രവർത്തിക്കുന്ന ഓരോരുത്തർക്കും വളാഞ്ചേരി ഓൺലൈനിന്റെ ബിഗ് സല്യൂട്ട്.
വളാഞ്ചേരി ഇരുമ്പിളിയം ഭാഗത്ത് നിന്ന് താല്കാലിക ചങ്ങാടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്ന വളാഞ്ചേരി ജനമൈത്രി പ്പോലീസിൽ നിന്നും കൃഷ്ണപ്രസാദും അനിൽ കുമാറുമാണ് ചിത്രത്തിൽ
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here