കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി മരവിപ്പിച്ചത് അഴിമതിമൂലമെന്ന് ജനതാദള്‍ (എസ്)
കുറ്റിപ്പുറം: പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി മരവിപ്പിച്ചത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ ലക്ഷങ്ങളുടെ അഴിമതിയും അധികാരദുര്‍വിനിയോഗവും മൂലമാണെന്ന് കുറ്റിപ്പുറം പഞ്ചായത്ത് ജനതാദള്‍ (എസ്) കമ്മിറ്റി ആരോപിച്ചു.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബങ്കുകള്‍ സ്വന്തക്കാര്‍ക്ക് ലേലംചെയ്തു കൊടുത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഭരണസമിതിയിലെ 23 അംഗങ്ങള്‍ കേസ് നടത്തിക്കൊണ്ടിരിക്കുകയാണ്. ബോര്‍ഡ്യോഗത്തില്‍ ചര്‍ച്ചചെയ്യാത്ത കാര്യങ്ങള്‍ സമന്‍സ് ലഭിക്കുമ്പോഴാണ് അംഗങ്ങള്‍ അറിയുന്നതെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.
യോഗത്തില്‍ പൂങ്ങോട്ടില്‍ ഷംസുദ്ദീന്‍, കാങ്കുന്നത്ത് അബ്ദുല്‍ അസീസ്, എം.പി.എ. ലത്തീഫ്, വി. അലിമോന്‍, വി. മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here