വളാഞ്ചേരിയിൽ ശ്രികൃഷ്ണജയന്തി വിപുലമായി ആഘോഷിച്ചു
വളാഞ്ചേരി: പൈങ്കണ്ണൂർ,തെക്കെ. പൈങ്കണ്ണൂർ, മുക്കില പീടിക, കാട്ടിപ്പരുത്തി എന്നീ ശോഭായാത്രകൾ കുറ്റിപ്പുറം റോഡിലൂടെയും മഞ്ചറ, വളാഞ്ചേരി ശോഭായാത്രകൾ പട്ടാമ്പി റോഡിലൂടെയും കടുങ്ങാട്, പച്ചീരി, വൈക്കത്തൂർ, കാവുംപുറം, കീഴ്പ്പനങ്ങാട് എന്നീ ശോഭായാത്രകൾ കോഴിക്കോട്, റോഡിലൂടെയും വന്ന് വൈകുന്നേരം 4.30 വളാഞ്ചേരി പട്ടണത്തിൽ സംഗമിച്ച് മഹാശോഭായാത്രയായി പെരിന്തൽമണ്ണ റോഡിലൂടെ വന്ന് പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തിച്ചേർന്നു.
സംഗമസ്ഥലമായ വളാഞ്ചേരിയിലും സമാപന സ്ഥലമായ പച്ചീരി വിഷ്ണു ക്ഷേത്രത്തിലും ഗോപികാ നൃത്തം അരങ്ങേറി. സമാപന പരിപാടിയിൽ KM നാണു ദീപ പ്രജ്വലനം നടത്തി ആഘോഷ പ്രമുഖ് Mബാബു അധ്യക്ഷത വഹിച്ചു. നാണു ദീപപ്രജ്വലനം നടത്തി. ദാസൻമാസ്റ്റർ ജന്മാഷ്ടമി സന്ദേശം നൽകി. CP രാധാകൃഷ്ണൻ, രവീന്ദ്രൻ എന്നിവർ സംസാരിച്ചു NK ഹിതേഷ് സ്വാഗതവും ഉദയൻ കാവുംപുറം നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here