ഇരിമ്പിളിയം പുറമണ്ണൂരിൽ മുല്ലപ്പൂകൃഷി തുടങ്ങി
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ പുറമണ്ണൂരിൽ ഇനി മുല്ലപ്പൂക്കളുടെ സുഗന്ധം പരക്കും. ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ അഞ്ചുലക്ഷം വകയിരുത്തി നടപ്പാക്കുന്ന കുറ്റിമുല്ലപ്പൂ കൃഷിയിലൂടെയാണ് പുറമണ്ണൂർ സുഗന്ധപൂരിതമാകുക. പെരുമ്പറമ്പ് കണക്കത്തൊടി പലകണ്ടത്തിൽ ജാഫറിന്റെ 50 സെന്റ് സ്ഥലത്താണ് പൂക്കൃഷിക്ക് തുടക്കംകുറിച്ചത്.
ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ അധ്യക്ഷത വഹിച്ചു. വി.ടി. അമീർ, പി.സി.എ. നൂർ, കെ.എം. അബ്ദുറഹ്മാൻ, കെ. ജസീന, കൃഷി ഓഫീസർ ഇ. മഞ്ജു മോഹൻ, എൻ.ആർ.ജി.എസ്. ഓവർസിയർ ഹാഷിം, മേറ്റ് രമണി എന്നിവർ പ്രസംഗിച്ചു.ശ്രീബാല കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് കൃഷി സ്ഥലമൊരുക്കിയത്. ആറുമാസത്തിനകം മുല്ലപ്പൂ വിളവെടുക്കാൻ പാകത്തിലാണ് കൃഷിയിറക്കിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here