റോഡ് സുരക്ഷാ വാരാചാരണത്തിന്റെ ഭാഗമായി ജെസിഐ വളാഞ്ചേരിയിൽ ട്രാഫിക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
വളാഞ്ചേരി:റോഡ് സുരക്ഷാ വാരാചാരണത്തിന്റെ ഭാഗമായി വളാഞ്ചേരി ജെസിഐ ട്രാഫിക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. നിയമപാലിച്ച് വരുന്നവര്‍ക്ക് മധുരം നല്‍കിയും നോട്ടീസുകള്‍ വിതരണം ചെയ്തുമായിരുന്നു ബോധവത്കരണം. റോഡ് സുരക്ഷാ വാരാചാരണത്തിന്റെ ഭാഗമായാണ് വളാഞ്ചേരി ജെസിഐയുടെ നേതൃത്വത്തില്‍ ട്രാഫിക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്.വളാഞ്ചേരി ജെസിഐ പ്രസിഡന്റ് നൗഫല്‍ അല്‍ബൈക്കിന്റെ അധ്യക്ഷതയില്‍ മലപ്പുറം ആര്‍ടിഒ ടാഫിക് എന്‍ഫോഴ്‌സ്മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീക് പികെ മുഖ്യാതിഥിയായി ബോധവല്‍ക്കരണ പ്രസംഗം നടത്തി. വളാഞ്ചേരി മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ റംല മുഹമ്മദ് പരിപാടിയില്‍ വിശിഷ്ടാതിഥിയായിരുന്നു.
വളാഞ്ചേരി പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസറും ജനമൈത്രി പോലീസ് കോര്‍ഡിനേറ്ററുമായ നസീര്‍ തിരൂര്‍ക്കാട് മുഖ്യപ്രഭാഷണം നടത്തി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍, നഗരത്തില്‍ ബോധവല്‍ക്കരണ നോട്ടീസ് വിതരണവും, ഉല്‍ബോധനവും നടത്തി. ലോ ട്രഷറര്‍ ജലീല്‍ ലെന്‍സ്മാന്‍,ജെസിഐ ഫാസ്റ്റ് പ്രസിഡണ്ടുമാരായ പിവി നൗഷാദ്, ബൈജു അഹമ്മദ്, അമീന്‍ പിജെ,ലോക്കല്‍ ഗവേണിങ് ബോര്‍ഡ് അംഗങ്ങള്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പ്രോഗ്രാം ഡയറക്ടര്‍ ജിഷാദ് വളാഞ്ചേരി സ്വാഗതവും, സെക്രട്ടറി കെസി ഉബൈദ് നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here