പ്രകൃതി സംരക്ഷണ സന്ദേശം പകർന്നു നൽകി ജെ.സി.ഐ വാരാഘോഷം സംഘടിപ്പിച്ചു
പുത്തനത്താണി: ജെ.സി.ഐ വാരാചരണത്തിന്റെ നാലാം ദിനത്തിൽ ജെ.സി.ഐ പുത്തനത്താണിയുടെ നേതൃത്വത്തിൽ കരേക്കാട് വികാസ് ക്ലബുമായി സഹകരിച്ച് ഹരിത ഭാരത പദ്ധതിയാരംഭിച്ചു. പ്രകൃതി സംരക്ഷണ ബോധവൽക്കരണവും വൃക്ഷതൈ വിതരണവും നടത്തി.
ഫലവൃക്ഷ തൈ വടക്കുംപുറം എ.യു.പി സ്കൂൾ പ്രധാന അദ്ധ്യാപകൻ വി.പി അലി അക്ബർ മാസ്റ്റർക്ക് നൽകി പ്രസിഡന്റ് ജെ. സി സുബൈറുൽ അവാൻ നിർവ്വഹിച്ചു. കഴിഞ്ഞ പരിസ്ഥിതി ദിനാചരണത്തിൽ നട്ടു പിടിപ്പിച്ച തൈകൾക്ക് സംരക്ഷണം നൽകിയും പുതിയ തൈകൾ വെച്ച് പിടിപ്പിച്ചും പ്രകൃതി സംരക്ഷണ സന്ദേശം പുതു തലമുറയിലേക്ക് കൈമാറുന്നതിന് ദിനാചാരം ഗുണം ചെയ്തുവെന്ന് ഹെഡ് മാസ്റ്റർ അലി അക്ബർ മാസ്റ്റർ അഭിപ്രായപ്പെട്ടു. വികാസ് പ്രസിഡന്റ് വി.പി സലീം, പി. ശിവദാസൻ തുടങ്ങിയവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here