ജെ.സി.ഐ വളാഞ്ചേരി ഹജ്ജ് യാത്രയയപ്പും ലോം ജനറൽ ബോഡിയും സംഘടിപ്പിച്ചു
ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ 2019 ജൂലൈ 12ന് മീഡിയ പ്ലസ് അഡ്വർടൈസിംങ്ങ്സ് കോൺഫറൻസ് റൂമിൽ വെച്ച് ജെ.സി.ഐ വളാഞ്ചേരി ഹജ്ജ് യാത്രയയപ്പും ലോം ജനറൽ ബോഡിയും സംഘടിപ്പിച്ചു. ജെ.സി.ഐ വളാഞ്ചേരി ചാപ്റ്ററിൽ നിന്ന് ആദ്യ ഹജ്ജ് യാത്രക്ക് ഒരുങ്ങുന്ന ഷാജഹാൻ എന്ന മണിക്ക് ഹൃദ്യമായ യാത്രയയപ്പാണ് ജെ.സി.ഐ വളാഞ്ചേരി ഒരുക്കിയത്. ചാപ്റ്റർ പ്രസിണ്ടൻറ് ബൈജു അഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ Zone officer ഷംസുദ്ദീൻ, IPP വേണുഗോപാൽ തുടങ്ങിയവർ സംബന്ധിച്ചു. ജെ.സി.ഐ വളാഞ്ചേരിയുടെ പ്രവർത്തനങ്ങളെ ജനറൽ ബോഡി അവലോകനം നടത്തുകയും പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന സെക്രട്ടറി JFM അമീൻ.പി.ജെയെ പ്രതേകം അഭിനന്ദിക്കുകയും ചെയ്തു. ട്രഷറർ ഉബൈദ് 2019 ലെ കമിറ്റി നിലവിൽ വന്നതുമുതലുള്ള വരവ് ചിലവ് കണക്കവതരണം നടത്തി.കുറ്റമറ്റ രീതിയിൽ വളരെ കൃത്യമായ രീതിയിൽ ഫൈനാൻസ് കൈകാര്യം ചെയ്ത ട്രഷററേയും പ്രതേകം അഭിനന്ദിച്ചു. zone cone, NP വിസിറ്റ് എന്നിവയിൽ 8 ൽ പരം റെക്കക്നീഷൻ, അവാർഡ്‌സ്, അംഗീകാരങ്ങൾ തുടങ്ങിയവ നേടാൻ കഴിഞ്ഞത് Chapter ലേ കൂട്ടായ പ്രവർത്തനങ്ങൾ ഫലമാണ് എന്ന് യോഗം വിലയിരുത്തി. ആഗസ്റ്റ് മാസത്തിൽ Grand family G B Conduct ചെയ്യുന്നതിന് Dr.Deepu, Sulfi, Firos, Noufal എന്നിവരുടെ നേത്യത്വത്തിൽ ഒരു team നെയും Spelial digital, Motivation ട്രയ്നിംങ്ങ് സംഘടിപ്പിക്കുന്നതിന് നാഫി, HGF മുഹമ്മദ് അബ്ദു റഹിമാൻ, നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ മറ്റൊരു team നേയും ചുമതലപ്പെടുത്തി.
ജെ.സി.ഐ ടൂർ കോഡിനേറ്റർ ആയി ഷാജഹാനെ ചുമതലപ്പെടുത്തുകയും ചെയ്തു. ജെ.സി.ഐ വളാഞ്ചേരിയുടെ കീഴിൽ inter Chapter football tournament സംഘടിപ്പിക്കുന്നത് മായി ബന്ധപ്പെട്ടവക്ക് നൗഷാദ് , ഷംസുദീൻ എന്നിവരെ ചുമതലപ്പെടുത്തി. Zone cone ൽ കൂടുതൽ പേർ പങ്കെടുക്കണമെന്നും അവാർഡുകൾ ബിഡ് ചെയ്യണമെന്നും കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾ വരും ദിനങ്ങളിൽ കൂട്ടായും അല്ലാതെയും നടത്തണമെന്നും യോഗം തീരുമാനമെടുത്തു. പങ്കെടുത്ത എല്ലാ അംഗങ്ങളും ഹജ്ജ് യാത്രയയപ്പ് വേളയിൽ ആശംസകളറിയിക്കുകയും ചർച്ചകളിൽ സജീവമായി പങ്ക് കൊള്ളുകയും ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here