പുറമണ്ണൂരിൽ സങ്കരകൃഷിക്ക് തുടക്കം കുറിച്ചു ജെ.സി.ഐ വളാഞ്ചേരി
ഇരിമ്പിളിയം: ജെ.സി.ഐ വളാഞ്ചേരിയുടെയും ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് എഴാം വാർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ പുറമണ്ണൂരിൽ സങ്കരകൃഷിക്ക് തുടക്കം കുറിച്ചു. കൃഷിയോഗ്യമല്ലാതെ ഒഴിഞ്ഞ് കിടന്നിരുന്ന സ്ഥലം കൂട്ടായ്മയിലൂടെ അനുയോജ്യമാക്കിയ ഒരു ഏക്കർ സ്ഥലത്താണ് മഞ്ഞൾ, ഇഞ്ചി, മരച്ചീനി, ചേമ്പ്, ചേന, മുളക്, വഴുതന, കൈപ്പ, കുമ്പളം തുടങ്ങിയയുടെ കൃഷിയാണ് ലക്ഷ്യം വെച്ചിട്ടുള്ളത്. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ കമിറ്റി ചെയർമാൻ അമീർ വി.ടി യുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ കമിറ്റി യുടെയും ജെ.സി.ഐ വളാഞ്ചേരി മഹിളാ വിഭാഗത്തിന്റെയും ചെയർ പേഴ്സൺ ഫസീല ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. ജെ.സി.ഐ വളാഞ്ചേരി ണ്ടൻറ് അമീൻ.പി.ജെ പദ്ധതി വിശദീകരണം നൽകി. വിഷരഹിത ഓർഗാനിക് പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെയും കൃഷി സംസ്കാരം ഊർജിതപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ജെ.സി.ഐ ഇന്ത്യ സോൺ ഓഫീസർ ജെ.എഫ്.എം ഷറഫുദ്ദീൻ,അറക്കൽ മുഹമ്മദാജി, സുൽഫി മാസ്റ്റർ, യൂനുസ് കെ.ടി, മുഹമ്മദ് ടി.പി, മുസ്തഫ വി.ടി, ഹസ്സൻ എൻ.കെ, ഇജാസ് എം.കെ, സലാം എ.കെ, അബൂബക്കർ എം, മണി കെ തുടങ്ങിയവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here